www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1775) Idukki (1739) Mostreaded (1611) Crime (1360) National (1184) Entertainment (827) Viral (419) world (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ചു; പ്രതി പിടിയിൽ

Share it:



ഇടുക്കി: വീട്ടമ്മയുടെ മുഖത്ത് മുളകു പൊടി വിതറി സ്വർണമാല പൊട്ടിച്ചു കടന്നയാൾ പിടിയിൽ. വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റിൽ താമസിക്കുന്ന മുനിയസ്വാമിയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. ഒരേ എസ്റ്റേറ്റിൽ താമസിക്കുന്ന സ്ത്രീ വീട്ടിൽ ഒറ്റക്കാണെന്ന് മനസിലാക്കിയ ഇയാൾ മോഷണത്തിനായി കരുതിയിരിക്കുകയായിരുന്നു.  

പുലർച്ചെ എഴുന്നേറ്റ് വാതിൽ തുറന്ന് പുറത്തേക്കെത്തിയ വീട്ടമ്മയുടെ കണ്ണിൽ മുളകു പൊടി വിതറിയ ശേഷം മാല പൊട്ടിച്ചെടുത്ത് പ്രതി സ്ഥലം വിട്ടു. മോഷണത്തിനായി ഇയാൾ പുലർച്ചെ വാതിലിനു സമീപം കാത്തു നിൽക്കുകയായിരുന്നു. വീട്ടമ്മ നിലവിളിച്ചെങ്കിലും ഫലമുണ്ടായില്ല. വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ അയൽവീട്ടിലെത്തി വിവരം പറഞ്ഞു. 

ഇവർ എത്തിയപ്പോഴേക്കും പ്രതി ഇരുട്ടിൽ ഓടി മറഞ്ഞിരുന്നു. രണ്ട് പവനോളം തൂക്കമുള്ള സ്വർണമാലയാണ് മോഷ്‌ടിക്കപ്പെട്ടത്. തുടർന്ന് വീട്ടമ്മ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ വണ്ടിപ്പെരിയാർ പൊലീസ് സംശയം തോന്നിയവരെ ചോദ്യം ചെയ്‌തതോടെയാണ് പ്രതി പിടിയിലാകുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്റ്റർ ടി.ഡി. സുനിൽകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

അഞ്ച് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 64 കാരൻ അറസ്റ്റിൽ

ഇടുക്കി: തോട്ടം മേഖലയായ വണ്ടിപ്പെരിയാറിൽ വീണ്ടും പിഞ്ചു കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. തേങ്ങാക്കൽ എസ്റ്റേറ്റിലാണ് അഞ്ച് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്. സംഭവത്തിൽ 64 കാരൻ അറസ്റ്റിലായിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. തേങ്ങാക്കൽ എസ്റ്റേറ്റ് ഒന്നാം ഡിവിഷനിൽ താമസിക്കുന്ന തമ്പിയാണ് അറസ്റ്റിലായത്. 

ആരുമില്ലാതിരുന്ന സമയത്ത് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്നു പോയ കുട്ടിയാണ് വിവരം പുറത്തു പറഞ്ഞത്. തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ അറിയിച്ചതനുസരിച്ചാണ് വണ്ടിപ്പെരിയാർ പൊലീസ് പ്രതിയെ പിടികൂടിയത്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ റ്റി.ഡി. സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 

ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവവും വണ്ടിപ്പെരിയാറ്റിലെ എസ്റ്റേറ്റ് മേഖലയിലാണ് നടന്നത്. കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിലായിരുന്നു. തോട്ടം മേഖലയിൽ കുട്ടികൾക്കെതിരായ അതിക്രമ കേസുകളുടെ എണ്ണം അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്. 


Share it:

Idukki

Post A Comment: