www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1886) Idukki (1815) Mostreaded (1617) Crime (1433) National (1222) Entertainment (845) world (438) Viral (436) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Lunch Bag for Office Women & Men

ബസിൽ കയറിയ പൂവൻകോഴിക്ക് ഫുൾ ടിക്കറ്റ് കീറി കണ്ടക്റ്റർ

Share it:



ഹൈദ്രാബാദ്: ഉടമക്കൊപ്പം ബസിൽ യാത്ര ചെയ്‌ത പൂവൻ കോഴിക്ക് ഫുൾ ടിക്കറ്റെടുപ്പിച്ച് ട്രാൻസ് പോർട്ട് കണ്ടക്റ്റർ. തെലങ്കാനയിലാണ് സംഭവം നടന്നത്. പെടാപ്പള്ളിയിൽ നിന്നും കരിംനഗറിലേക്ക് യാത്ര ചെയ്‌ത മുഹമ്മദ് അലിയെന്നയാൾക്കൊപ്പമുണ്ടായിരുന്ന പൂവൻ കോഴിക്കാണ് കണ്ടക്റ്റർ ഫുൾ ടിക്കറ്റ് എടുപ്പിച്ചത്. 

തെലങ്കാന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിലാണ് ഇയാളും പൂവന്‍കോഴിയും സഞ്ചരിച്ചത്. യാത്രക്കാർക്കൊപ്പം ഇത്തരത്തിൽ കോഴിയോ, വളർത്തു മൃഗങ്ങളോ ഉണ്ടെങ്കിൽ അവയെയും കൊണ്ട് യാത്ര ഇവിടങ്ങളിൽ അനുവദനീയമാണ്. മുഹമ്മദ് അലി തുണിയിൽ പൊതിഞ്ഞാണ് കോഴിയുമായി ബസിൽ കയറിയത്. 

ആദ്യം മുഹമ്മദ് അലിക്ക് ഫുൾ ടിക്കറ്റെടുത്ത കണ്ടക്റ്റർ തുണിക്കുള്ളിലുള്ളത് പൂവൻ കോഴിയാണെന്ന് കണ്ടതോടെ കോഴിക്കും ഫുൾ ടിക്കറ്റ് എടുക്കുകയായിരുന്നു. ജീവനുള്ള എന്തും ബസില്‍ സഞ്ചരിച്ചാല്‍ ടിക്കറ്റ് എടുക്കണം, അത് മനുഷ്യനായാലും മൃഗമായാലും. 

വിദേശ രാജ്യങ്ങളില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നത് തെറ്റാണെന്നും കണ്ടക്ടര്‍ ഉപദേശിച്ചതായി മുഹമ്മദ് അലി മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം ടിക്കറ്റ് എടുക്കാന്‍ മുഹമ്മദ് അലി വിസമ്മതിച്ചെങ്കിലും തര്‍ക്കത്തിനൊടുവില്‍ ടിക്കറ്റ് മുറിക്കുകയായിരുന്നു. കണ്ടക്ടറും മുഹമ്മദ് അലിയും തമ്മിലുള്ള സംഭവത്തിന്‍റെ വീഡിയോ വൈറലാകുന്നുണ്ട്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

രാത്രിയിൽ വിദ്യാർഥികൾക്ക് അധ്യാപകന്‍റെ ചുംബന സ്മൈലി 

തിരുവനന്തപുരം: രാത്രിയിൽ വിദ്യാർഥിനികളെ വീഡിയോ കോൾ ചെയ്യുകയും ചുംബന സ്‌മൈലി അയക്കുകയും ചെയ്‌ത സംഭവത്തിൽ കോളെജ് അധ്യാപകനെതിരെ കോളെജിയേറ്റ് ഡെപ്യൂട്ടി ഡയറക്റ്ററുടെ റിപ്പോർട്ട്. തിരുവനന്തപുരം ചെമ്പഴന്തി എസ്.എൻ. കോളെജ് അധ്യാപകൻ അഭിലാഷിനെതിരെയാണ് റിപ്പോർട്ട്. അധ്യാപകനെതിരായ പരാതിയിൽ കോളെജ് ഇന്‍റേണൽ കംപ്ലയിന്‍റ് കമ്മിറ്റി സെല്ലിന്‍റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോളെജിയേറ്റ് ഡെപ്യൂട്ടി ഡയറക്റ്റർ അധ്യാപകനെതിരെ റിപ്പോർട്ട് നൽകിയിരിക്കുന്നത്. 

അധ്യാപകന്‍റെ പ്രവൃത്തി പദവിക്ക് നിരക്കുന്നതല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിലെ അധ്യാപകനും എന്‍എസ്എസ് പ്രോഗ്രാം ഓഫീസറുമാണ് ഇയാൾ. ഒൻപത് വിദ്യാർഥിനികളാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. രാത്രി സമയങ്ങളിൽ ഫോണിലൂടെ അധ്യാപകൻ ശല്യം ചെയ്യുന്നുണ്ടെന്നും അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. 

നിരന്തരം വാട്സ്ആപ്പിലൂടെ വീഡിയോ കോള്‍ ചെയ്യുന്നുവെന്നും ചുംബന സ്മൈലികള്‍ അയക്കുന്നുവെന്നും അനാവശ്യമായി സംസാരിക്കുന്നുവെന്നുമാണ് പരാതി. പരാതിപ്പെട്ടവരെ കോളെജ് മാനേജ്മെന്‍റും ചില അധ്യാപകരും ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ടായിരുന്നു. ഗവര്‍ണര്‍ക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയതിന് പിന്നാലെയാണ് കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് അന്വേഷണ റിപ്പോര്‍ട്ട് തേടിയത്. ചുംബന സ്മൈലികള്‍ അടക്കം ശല്യമാണെന്ന് വിദ്യാർഥികള്‍ അറിയിച്ചിട്ടും പിന്നീടും കുട്ടികള്‍ക്ക് ഇത്തരം മെസേജ് അയച്ചത് ന്യായീകരിക്കാനാവില്ലെന്നാണ് ഡെപ്യൂട്ടി ഡയറക്ടറുടെ കണ്ടെത്തല്‍. 

ഒന്നില്‍ കൂടുതല്‍ വിദ്യാർഥികള്‍ ഇതേ അനുഭവമുണ്ടായത് സംശയാസ്പദമാണ്. അഭിലാഷിനായി വിദ്യാര്‍ത്ഥികളോട് സംസാരിച്ച അധ്യാപകര്‍ക്കെതിരെയും പരമാര്‍ശമുണ്ട്. അതേസമയം തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അഭിലാഷ്. തന്നോട് വിരോധമുള്ള ചില അധ്യപകരാണ് പരാതിക്ക് പിന്നിലെന്നാണ് അഭിലാഷ് പറയുന്നത്. 


Share it:

Viral

Post A Comment: