കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കഴുത്തിൽ മുറുകെ പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് നടന്നത് കൊലപാതകമാണെന്ന് തെളിഞ്ഞത്.
സംഭവത്തിൽ കൊലയാളിയെ തിരിച്ചറിഞ്ഞതായും ഇയാൾ ആശുപത്രിയിലെ അന്തേവാസിയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ മാനസിക നില പരിഗണിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസിന്‍റെ നീക്കം. സംഭവത്തെ തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നുണ്ട്.
മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെയാണ് ഇന്നലെ ആശുപത്രിയിലെ സെല്ിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ അഞ്ചരയോടെ സെല്ലില്‍ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ജീവനക്കാരാണ് ജിയറാം ജിലോട്ടിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണ ദിവസം വൈകിട്ട് ഈ സെല്ലിലെ അന്തേവാസികള്‍ തമ്മില്‍ അടിപിടിയുണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. ഭര്‍ത്താവിനെ തേടി തലശേരിയില്‍ എത്തിയ ജിയറാം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി 28നാണ് പൊലീസ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
ജിയറാമിന്‍റെ ശരീരത്തില്‍ മുഴുവന്‍ മര്‍ദ്ദനമേറ്റതിന്‍റെ പാടുകളുണ്ടായിരുന്നു. തലയുടെ പിന്‍വശത്ത് അടിയേറ്റാല്‍ ഉണ്ടാകുന്നതിന് സമാനമായ മുഴയും കണ്ടെത്തിയിരുന്നു. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം. ഇടതു കൈയില്‍ തലമുടി മുറുകെ പിടിച്ചതിന്‍റെ അടയാളവും മുടിയുമുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
രാത്രിയിൽ വിദ്യാർഥികൾക്ക് അധ്യാപകന്‍റെ ചുംബന സ്മൈലി
തിരുവനന്തപുരം: രാത്രിയിൽ വിദ്യാർഥിനികളെ വീഡിയോ കോൾ ചെയ്യുകയും ചുംബന സ്‌മൈലി അയക്കുകയും ചെയ്‌ത സംഭവത്തിൽ കോളെജ് അധ്യാപകനെതിരെ കോളെജിയേറ്റ് ഡെപ്യൂട്ടി ഡയറക്റ്ററുടെ റിപ്പോർട്ട്. തിരുവനന്തപുരം ചെമ്പഴന്തി എസ്.എൻ. കോളെജ് അധ്യാപകൻ അഭിലാഷിനെതിരെയാണ് റിപ്പോർട്ട്. അധ്യാപകനെതിരായ പരാതിയിൽ കോളെജ് ഇന്‍റേണൽ കംപ്ലയിന്‍റ് കമ്മിറ്റി സെല്ലിന്‍റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോളെജിയേറ്റ് ഡെപ്യൂട്ടി ഡയറക്റ്റർ അധ്യാപകനെതിരെ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
അധ്യാപകന്‍റെ പ്രവൃത്തി പദവിക്ക് നിരക്കുന്നതല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിലെ അധ്യാപകനും എന്‍എസ്എസ് പ്രോഗ്രാം ഓഫീസറുമാണ് ഇയാൾ. ഒൻപത് വിദ്യാർഥിനികളാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. രാത്രി സമയങ്ങളിൽ ഫോണിലൂടെ അധ്യാപകൻ ശല്യം ചെയ്യുന്നുണ്ടെന്നും അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.
നിരന്തരം വാട്സ്ആപ്പിലൂടെ വീഡിയോ കോള്‍ ചെയ്യുന്നുവെന്നും ചുംബന സ്മൈലികള്‍ അയക്കുന്നുവെന്നും അനാവശ്യമായി സംസാരിക്കുന്നുവെന്നുമാണ് പരാതി. പരാതിപ്പെട്ടവരെ കോളെജ് മാനേജ്മെന്‍റും ചില അധ്യാപകരും ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ടായിരുന്നു. ഗവര്‍ണര്‍ക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയതിന് പിന്നാലെയാണ് കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് അന്വേഷണ റിപ്പോര്‍ട്ട് തേടിയത്. ചുംബന സ്മൈലികള്‍ അടക്കം ശല്യമാണെന്ന് വിദ്യാർഥികള്‍ അറിയിച്ചിട്ടും പിന്നീടും കുട്ടികള്‍ക്ക് ഇത്തരം മെസേജ് അയച്ചത് ന്യായീകരിക്കാനാവില്ലെന്നാണ് ഡെപ്യൂട്ടി ഡയറക്ടറുടെ കണ്ടെത്തല്‍.
ഒന്നില്‍ കൂടുതല്‍ വിദ്യാർഥികള്‍ ഇതേ അനുഭവമുണ്ടായത് സംശയാസ്പദമാണ്. അഭിലാഷിനായി വിദ്യാര്‍ത്ഥികളോട് സംസാരിച്ച അധ്യാപകര്‍ക്കെതിരെയും പരമാര്‍ശമുണ്ട്. അതേസമയം തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അഭിലാഷ്. തന്നോട് വിരോധമുള്ള ചില അധ്യപകരാണ് പരാതിക്ക് പിന്നിലെന്നാണ് അഭിലാഷ് പറയുന്നത്.
Post A Comment: