കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പെൺകുട്ടിയുടെ പിതാവിന് അയച്ചുകൊടുത്ത കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് മാലം ചെറുകരയിൽ അനന്ദുവിനെയാണ് അയർക്കുന്നത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് അനന്ദുവിനെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സോഷ്യൽ മീഡിയവഴി പരിചയത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌ത കേസിൽ കഴിഞ്ഞ ഡിസംബറിലാണ് അനന്ദു അറസ്റ്റിലായത്.
മൊബൈൽഫോണിൽ പകർത്തിയ പീഡന ദൃശ്യങ്ങൾ യുവാവ് കുട്ടിയുടെ പിതാവിന് അയച്ചുകൊടുക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിന്മേലാണ് അറസ്റ്റുണ്ടായത്. കേസിൽ റിമാൻഡിലായിരുന്ന യുവാവ് ദിവസങ്ങൾക്കു മുൻപാണ് ജാമ്യത്തിലിറങ്ങിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
രാത്രിയിൽ വിദ്യാർഥികൾക്ക് അധ്യാപകന്‍റെ ചുംബന സ്മൈലി
തിരുവനന്തപുരം: രാത്രിയിൽ വിദ്യാർഥിനികളെ വീഡിയോ കോൾ ചെയ്യുകയും ചുംബന സ്‌മൈലി അയക്കുകയും ചെയ്‌ത സംഭവത്തിൽ കോളെജ് അധ്യാപകനെതിരെ കോളെജിയേറ്റ് ഡെപ്യൂട്ടി ഡയറക്റ്ററുടെ റിപ്പോർട്ട്. തിരുവനന്തപുരം ചെമ്പഴന്തി എസ്.എൻ. കോളെജ് അധ്യാപകൻ അഭിലാഷിനെതിരെയാണ് റിപ്പോർട്ട്. അധ്യാപകനെതിരായ പരാതിയിൽ കോളെജ് ഇന്‍റേണൽ കംപ്ലയിന്‍റ് കമ്മിറ്റി സെല്ലിന്‍റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോളെജിയേറ്റ് ഡെപ്യൂട്ടി ഡയറക്റ്റർ അധ്യാപകനെതിരെ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
അധ്യാപകന്‍റെ പ്രവൃത്തി പദവിക്ക് നിരക്കുന്നതല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിലെ അധ്യാപകനും എന്‍എസ്എസ് പ്രോഗ്രാം ഓഫീസറുമാണ് ഇയാൾ. ഒൻപത് വിദ്യാർഥിനികളാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. രാത്രി സമയങ്ങളിൽ ഫോണിലൂടെ അധ്യാപകൻ ശല്യം ചെയ്യുന്നുണ്ടെന്നും അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.
നിരന്തരം വാട്സ്ആപ്പിലൂടെ വീഡിയോ കോള്‍ ചെയ്യുന്നുവെന്നും ചുംബന സ്മൈലികള്‍ അയക്കുന്നുവെന്നും അനാവശ്യമായി സംസാരിക്കുന്നുവെന്നുമാണ് പരാതി. പരാതിപ്പെട്ടവരെ കോളെജ് മാനേജ്മെന്‍റും ചില അധ്യാപകരും ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ടായിരുന്നു. ഗവര്‍ണര്‍ക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയതിന് പിന്നാലെയാണ് കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് അന്വേഷണ റിപ്പോര്‍ട്ട് തേടിയത്. ചുംബന സ്മൈലികള്‍ അടക്കം ശല്യമാണെന്ന് വിദ്യാർഥികള്‍ അറിയിച്ചിട്ടും പിന്നീടും കുട്ടികള്‍ക്ക് ഇത്തരം മെസേജ് അയച്ചത് ന്യായീകരിക്കാനാവില്ലെന്നാണ് ഡെപ്യൂട്ടി ഡയറക്ടറുടെ കണ്ടെത്തല്‍.
ഒന്നില്‍ കൂടുതല്‍ വിദ്യാർഥികള്‍ ഇതേ അനുഭവമുണ്ടായത് സംശയാസ്പദമാണ്. അഭിലാഷിനായി വിദ്യാര്‍ത്ഥികളോട് സംസാരിച്ച അധ്യാപകര്‍ക്കെതിരെയും പരമാര്‍ശമുണ്ട്. അതേസമയം തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അഭിലാഷ്. തന്നോട് വിരോധമുള്ള ചില അധ്യപകരാണ് പരാതിക്ക് പിന്നിലെന്നാണ് അഭിലാഷ് പറയുന്നത്.
Post A Comment: