www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1942) Idukki (1873) Mostreaded (1617) Crime (1468) National (1236) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) review (13) Fashion (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

സങ്കടം സഹിക്കാൻ കഴിഞ്ഞില്ല; യുവതിയുടെ ചിതയിൽ ചാടി 21 കാരൻ ജീവനൊടുക്കി

Share it:


ഭോപ്പാൽ: യുവതി മരിച്ചതിൽ മനംനൊന്ത് ബന്ധുവായ യുവാവ് യുവതിയുടെ ചിതയിൽ ചാടി ജീവനൊടുക്കി. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം നടന്നത്. യുവതിയുടെ ചിതയ്ക്ക് തീ കൊളുത്തിയ ശേഷം ആളുകൾ മടങ്ങിയതോടെയാണ് യുവാവ് ഇതേ ചിതയിലേക്ക് എടുത്തു ചാടിയത്.  

21 വയസുള്ള യുവാവാണ് ഇത്തരത്തിൽ ജീവനൊടുക്കിയത്. സാഗർ ജില്ലയിലെ മജ്ഗവാൻ ഗ്രാമത്തിലാണ് സംഭവം നടന്നത്. കാൽവഴുതി കിണറ്റിൽ വീണാണ് ജ്യോതി ദാഗ എന്ന യുവതി മരിച്ചത്. ശനിയാഴ്ച്ചയായിരുന്നു ഇവരുടെ അന്ത്യ കർമങ്ങൾ നടത്തിയത്. ഇതിനിടെ ചിതയ്ക്ക് തീ തെളിച്ച ശേഷം ബന്ധുക്കൾ മടങ്ങിയപ്പോൾ ജ്യോതിയുടെ കസിൻ കരൺ ശ്‌മശാനത്തിലേക്ക് മടങ്ങിയെത്തി ചിതയിലേക്ക് ചാടുകയായിരുന്നു. വിവരം അറിഞ്ഞ് വീട്ടുകാർ സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും യുവാവിനു ഗുരുരതമായി പൊള്ളലേറ്റിരുന്നു. 

ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് ജ്യോതിയുടെ ചിതയ്ക്ക് സമീപം തന്നെ യുവാവിന്‍റെ അന്ത്യ കർമങ്ങളും നടത്തി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ആറ് മണിക്കൂറിൽ 24 മുട്ടകളിട്ട് ചിന്നു കോഴി 

ആലപ്പുഴ: ആറ് മണിക്കൂറിനുള്ളിൽ 24 മുട്ടകൾ ഇട്ട കോഴി സോഷ്യൽ മീഡിയയിൽ വൈറൽ. പുന്നപ്ര തെക്ക് ചെറക്കാട്ടിൽ സി.എൻ. ബിജുകുമാറിന്‍റെ ചിന്നു കോഴിയാണ് അത്ഭുത താരമായി മാറിയിരിക്കുന്നത്. ബിവി 380 എന്ന സങ്കരയിനം കോഴിയാണ് ആറ് മണിക്കൂറിനിടെ 24 മുട്ടയിട്ടത്. ഇന്നലെ രാവിലെ 8.30നും ഉച്ചയ്ക്ക് 2.30നും ഇടയിലാണ് ഇത്രയും മുട്ടകളിട്ടത്. ബിജുകുമാറിന്‍റെ മക്കള്‍ 'ചിന്നു' എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കോഴിയാണ് ഇന്നലെ നാടിനും വീടിനും കൗതുകമായി മാറിയത്.

എട്ടു മാസം പ്രായമായ ചിന്നുവിനെ ഉള്‍പ്പെടെ 23 കോഴികളെ ബാങ്ക് വായ്പയെടുത്ത് ഏഴ് മാസം മുന്‍പാണ് ബിജുവും ഭാര്യ മിനിയും ചേര്‍ന്ന് വാങ്ങിയത്. ഇന്നലെ രാവിലെ ചിന്നു മുടന്തി നടക്കുന്നതു ശ്രദ്ധിച്ച ബിജു കുമാര്‍ കോഴിക്ക് എന്തോ പ്രശ്നമുണ്ടെന്ന് കരുതി തൈലം പുരട്ടിയ ശേഷം മറ്റു കോഴികളില്‍നിന്ന് മാറ്റി നിര്‍ത്തി.

അല്‍പനേരം കഴിഞ്ഞ് തുടര്‍ച്ചയായി മുട്ടയിടുകയായിരുന്നു. അസാധാരാണ മുട്ടയിടല്‍ അറിഞ്ഞ് എത്തിയ നാട്ടുകാരുടെ മുന്നിലും ചിന്നു മുട്ടയിടല്‍ തുടര്‍ന്നു. സംഭവം അപൂര്‍വമാണെന്നും ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ഇങ്ങനെ സംഭവിക്കുന്നതിന്‍റെ കാരണം വ്യക്തമാകൂ എന്നും മണ്ണുത്തി വെറ്ററിനറി സര്‍വകലാശാല പോള്‍ട്രി ആന്‍ഡ് ഡക് ഫാം അസി. പ്രൊഫ. ബിനോജ് ചാക്കോ പറഞ്ഞു.

Share it:

National

Post A Comment: