www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാണാതായ 80 കാരി അയല്‍വീട്ടിലെ അലമാരിയില്‍ മരിച്ച നിലയില്‍

Share it:



ബംഗളൂരു: കാണാതായ വയോധികയുടെ മൃതദേഹം അയല്‍വാസിയുടെ വീടിനുള്ളിലെ അലമാരയില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. 80 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസിയായ ബംഗാള്‍ സ്വദേശിനി പവല്‍ ഖാന്‍ ആണ് കൊലനടത്തിയതെന്നാണ് കരുതുന്നത്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

കര്‍ണാടകയിലെ ആഭരണഫാക്ടറിയില്‍ ജോലിക്കെത്തിയതാണ് പവല്‍ ഖാന്‍. വയോധികയായ പാര്‍വതമ്മയാണ് കൊല്ലപ്പെട്ടത്. ഇവര്‍ മകനും മരുമകള്‍ക്കുമൊപ്പം ബംഗളൂരിലെ ആനേക്കലില്‍ ഒരു അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് വെറ്റില വാങ്ങാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം പാര്‍വതമ്മ തിരിച്ചെത്തിയിരുന്നില്ല. 

അന്നേദിവസം അതേ അപ്പാര്‍ട്ടുമെന്റിലെ മൂന്നാം നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന പവല്‍ നിരവധി തവണ തങ്ങളുടെ വീട്ടിലെത്തിയതായി അമ്മയുമായി ഏറെ നേരം സംസാരിച്ചതായും മകന്‍ പറഞ്ഞു. 

അമ്മയെ കാണാതായതോടെ പവലിന്‍റെ അപ്പാര്‍ട്ടുമെന്‍റിലെത്തിയെങ്കിലും അത് പുറത്തുനിന്ന പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകന്‍ പൊലീസില്‍ പരാതി നല്‍കി. രണ്ടാമതും പവലിന്‍റെ അപ്പാര്‍ട്ടുമെന്‍റില്‍ എത്തിയപ്പോള്‍ പൂട്ടിയനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീട് പരിശോധിക്കണമെന്ന് മകന്‍ പൊലീസിനോട് ആവശ്യപ്പെട്ടു.

പരിശോധനക്കിടെയാണ് വയോധികയുടെ മൃതദേഹം അലമാരയ്ക്കുള്ളില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന 80 ഗ്രാം തൂക്കമുള്ള ആഭരണങ്ങള്‍ നഷ്ടമായതായി മകന്‍ പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

വരണമാല്യം ചാർത്തുന്നതിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു 

ലക്‌നൗ: വരണമാല്യം ചാർത്തുന്നതിനിടെ കുഴഞ്ഞു വീണ 21 കാരിയായ വധു മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ലക്നൗവിലെ മാലിഹാബാദിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വിവാഹ വേദിയിൽ വരണമാല്യം ചാർത്തുന്നതിനിടെ വധു ശിവാംഗി ശർമ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പരസ്‌പരം വരണമാല്യം ചാർത്തിയ ശേഷമായിരുന്നു ഇവർ കുഴഞ്ഞു വീണത്. ഹൃദയാഘാതം സംഭവിച്ചതായിട്ടാണ് ഡോക്‌ടർമാർ പറയുന്നത്. വിവാഹം നിശ്ചയിച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളായി ശിവാംഗിയെ ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടിയിരുന്നു. 

പനിയും കുറഞ്ഞ രക്ത സമ്മർദവും കാരണം ചികിത്സയിലായിരുന്നു. കല്യാണത്തിന് ഒരാഴ്ച്ച മുമ്പാണ് അൽപം ആശ്വാസം ലഭിച്ചത്. എന്നാൽ കല്യാണ വേദിയിൽ വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. 


Share it:

Crime

Post A Comment: