ഇടുക്കി: പുറ്റടി സ്‌പൈസസ് പാർക്കിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും 1.5 ലക്ഷം രൂപ തട്ടിയെടുത്ത വ്യാപാരി അറസ്റ്റിൽ. അയ്യപ്പൻകോവിൽ ആനക്കുഴി സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് പൂപ്പാറ കാവുംഭാഗത്ത് കണ്ണാറയില്‍ രഘുനാഥ് ചന്ദ്രന്‍പിള്ള (50) അറസ്റ്റിലായത്.
2021 മാർച്ചിലാണ് തട്ടിപ്പ് നടക്കുന്നത്. രഘുനാഥ് ചന്ദ്രൻപിള്ള യുവാവിനെ വലയിലാക്കി അക്കൗണ്ട് വഴി പണം തട്ടിയെടുക്കുകയായിരുന്നു. പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്ത സാഹചര്യത്തില്‍ പണം തിരികെ ചോദിക്കുകയും രണ്ട് മാസത്തിനകം പണം തിരികെ നല്‍കാമെന്ന് ഒത്തുതീര്‍പ്പിലെത്തുകയും ചെയ്‌തു.
സമയം കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നപ്പോഴാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് ഇടപെട്ടിട്ടും പണം തിരികെ നൽകാതെ വന്നതോടെ ഉപ്പുതറ സി.ഐ. പൂപ്പാറയിലെത്തി രഘുനാഥിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബി.ജെ.പി പ്രവര്‍ത്തകനായ രഘുനാഥിന് പൂപ്പാറയില്‍ സ്റ്റേഷനറി കടയുമുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: