www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂന്നു വയസുകാരന്‍റെ മൃതദേഹം തല അറുത്ത നിലയിൽ; നരബലിയെന്ന് സംശയം

Share it:


ന്യൂഡൽഹി: അയൽവാസി തട്ടിക്കൊണ്ടുപോയ മൂന്നു വയസുകാരന്‍റെ മൃതദേഹം തലയറുത്ത നിലയിൽ കണ്ടെത്തി. നരബലിക്ക് വേണ്ടി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. 

പ്രീത് വിഹാറിലെ വസതിയില്‍ നിന്ന് നവംബര്‍ 30നാണ് കുട്ടിയെ കാണാതായത്. മീററ്റിലെ വയലില്‍ നിന്നാണ്  കുട്ടിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെടുത്തത്.   സംഭവുമായി ബന്ധപ്പെട്ട് പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജഗത്പുരിയിലെ അമ്മാവന്‍റെ വീട്ടില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ ചോദ്യം ചെയ്‌തപ്പോള്‍ മൃതദേഹം മീററ്റിലെ ഒരു കരിമ്പിന്‍തോട്ടത്തില്‍ ഉപേക്ഷിച്ചതായി വെളിപ്പെടുത്തി. തുടര്‍ന്ന് പൊലീസ് ഒരു സംഘത്തെ അങ്ങോട്ട് അയച്ചു. തലയില്ലാതെ ഒരു മൃതദേഹം അവിടെ കണ്ടെത്തിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അമൃത ഗുഗുലോത്ത് പറഞ്ഞു. ഏതാണ്ട് അധികം ദൂരത്തല്ലാതെ കുട്ടിയുടെ തലയും കണ്ടെത്തി. 

കുട്ടിയുടെ വസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ പ്രീത് വിഹാറില്‍ നിന്ന് കാണാതായ കുട്ടിയുടെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

പ്രസവത്തിനു പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു 

ആലപ്പുഴ: പ്രസവത്തിനു തൊട്ടു പിന്നാലെ അമ്മയും കുഞ്ഞും മരിച്ചതോടെ ആലപ്പുഴ മെഡിക്കൽ കോളെജിൽ സംഘർഷം. കൈനകരി കായിത്തറ രാംജിത്തിന്‍റെ ഭാര്യ അപര്‍ണയും കുട്ടിയുമാണ് മരിച്ചത്. 

സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ ബന്ധുക്കള്‍ രംഗത്തെത്തി. അടിയന്തര ചികിത്സ നല്‍കാന്‍ സീനിയര്‍ ഡോക്ടര്‍മാരടക്കം ഇല്ലായിരുന്നുവെന്നും ഈ പിഴവാണ് അമ്മയുടേയും കുഞ്ഞിന്‍റെയും മരണത്തിന് കാരണമായതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 

ഇന്നലെ രാത്രിയാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചത്. പുറത്തെടുക്കുമ്പോള്‍ തന്നെ കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞപ്പോള്‍ തന്നെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ചോടെ അമ്മയും മരിച്ചത് 

രക്തസമ്മര്‍ദം താഴ്ന്നാണ് അമ്മ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. ഇതോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വച്ചു. ചികിത്സയിലെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാരോപിച്ചാണ് ബഹളം. 


Share it:

National

Post A Comment: