www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോവിഡ് മാറിയിട്ടും നിയന്ത്രണം; നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ പരാതിക്കാർ പുറത്ത്

Share it:



ഇടുക്കി: രോഗികളുടെ എണ്ണം കുറഞ്ഞതോടെ കോവിഡ് നിയന്ത്രണങ്ങൾ നീക്കിയെങ്കിലും ഇതൊന്നും അറിയാതെ ഇടുക്കിയിലെ ഒരു പൊലീസ് സ്റ്റേഷൻ. നെടുണ്ടം മാതൃകാ പൊലീസ് സ്റ്റേഷനിലാണ് ഇപ്പോഴും കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നത്.  

പൊലീസ് സ്‌റ്റേഷനില്‍ പരാതികളും അപേക്ഷകളുമായി എത്തുന്ന പൊതുജനങ്ങളെ സ്റ്റേഷനുള്ളില്‍ പ്രവേശിപ്പിക്കാതെ മുറ്റത്ത് നിര്‍ത്തി പരസ്യവിചാരണ ചെയ്യുന്ന രീതിയാണ് ഇപ്പോഴും ഇവിടെ തുടരുന്നത്.

കോവിഡ് കാലത്ത് പൊതുജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുള്ളില്‍ പ്രവേശിക്കുന്നതിന് ഉണ്ടായിരുന്ന വിലക്ക് നെടുങ്കണ്ടം പൊലീസ് ഇന്നും തുടരുന്നതാണ് പ്രശ്നം. ഇവിടെ പരാതികളും അപേക്ഷകളുമായി എത്തുന്നവര്‍ പൊലീസ് സ്റ്റേഷന്‍ മുറ്റത്ത് വെയിലും മഴയും സഹിച്ച് നില്‍ക്കണം. 

ആള് കൂടിക്കഴിയുമ്പോള്‍ സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ വരാന്തയിലിട്ടിട്ടുള്ള കസേരയിലിരുന്ന് ആവലാതിക്കാരെയും അപേക്ഷകരെയും കേള്‍ക്കുകയും അവരോട് വിവരങ്ങള്‍ ചോദിച്ചറിയുകയുമാണ് ഇവിടുത്തെ രീതി. 

വിവിധ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളും വാദികളും കുടുംബപ്രശ്നങ്ങള്‍ സംബന്ധിച്ച പരാതിക്കാരും മറ്റ് അപേക്ഷകരും പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളുമെല്ലാം പൊലീസിന്‍റെ ഈ പരസ്യവിചാരണയുടെ ഇരകളാണ്.

പൊതുജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പ്രവേശിച്ച് ചുമതലക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ കാണുവാനുമുള്ള അവകാശം കേരളാ പൊലീസ് ആക്റ്റ് ഉറപ്പ് നല്‍കുന്നുണ്ട്. 

സ്ത്രീകള്‍ക്ക് വനിതാ പൊലീസിന്‍റെ സാന്നിധ്യത്തില്‍ സ്വകാര്യതയോടെ പരാതി നല്‍കുവാനുള്ള സൗകര്യം പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയും പൊലീസ് ആക്റ്റിലുണ്ടെങ്കിലും ഈ വ്യവസ്ഥകള്‍ നഗ്‌നമായി ലംഘിക്കപ്പെടുകയും കുടുംബപ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികളുമായി എത്തുന്ന സ്ത്രീകളും പുരുഷന്മാരും സ്റ്റേഷന്‍ മുറ്റത്തെ ആള്‍ക്കൂട്ടത്തിന് നടുവില്‍നിന്നുകൊണ്ട് സ്വന്തം വീട്ടുകാര്യങ്ങള്‍ വെളിപ്പെടുത്തേണ്ട ഗതികേടിലാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

പ്രസവത്തിനു പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു 

ആലപ്പുഴ: പ്രസവത്തിനു തൊട്ടു പിന്നാലെ അമ്മയും കുഞ്ഞും മരിച്ചതോടെ ആലപ്പുഴ മെഡിക്കൽ കോളെജിൽ സംഘർഷം. കൈനകരി കായിത്തറ രാംജിത്തിന്‍റെ ഭാര്യ അപര്‍ണയും കുട്ടിയുമാണ് മരിച്ചത്. 

സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ ബന്ധുക്കള്‍ രംഗത്തെത്തി. അടിയന്തര ചികിത്സ നല്‍കാന്‍ സീനിയര്‍ ഡോക്ടര്‍മാരടക്കം ഇല്ലായിരുന്നുവെന്നും ഈ പിഴവാണ് അമ്മയുടേയും കുഞ്ഞിന്‍റെയും മരണത്തിന് കാരണമായതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 

ഇന്നലെ രാത്രിയാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചത്. പുറത്തെടുക്കുമ്പോള്‍ തന്നെ കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞപ്പോള്‍ തന്നെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ചോടെ അമ്മയും മരിച്ചത്. 

രക്തസമ്മര്‍ദം താഴ്ന്നാണ് അമ്മ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. ഇതോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വച്ചു. ചികിത്സയിലെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാരോപിച്ചാണ് ബഹളം. 

Share it:

Idukki

Post A Comment: