ആലപ്പുഴ: ബോട്ടിൽ നിന്നും ചാടുന്നതിനിടെയുണ്ടായ അപകടത്തിൽ സംവിധായകനും നടനുമായ ജൂഡ് ആന്‍റണിക്ക് പരുക്ക്. ആലപ്പുഴയില്‍ ചിത്രീകരണം നടക്കുന്ന വരയന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു അപകടം. ജൂഡിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചു.
പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. സിജു വിത്സണ്‍, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വരയന്‍. സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി നിർമിക്കുന്ന ചിത്രത്തില്‍ സിജു വിൽസനാണ് നായകന്‍. ലിയോണ ലിഷോയ് ആണ് നായിക.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: