കൊച്ചി: കാക്കനാട് ഇൻഫോപാർക്കിനു സമീപം വിദ്യാർഥിനിയെ കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ഇയാളെ തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിക്കും. ഇന്നലെ വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കുത്തേറ്റ മുറിവുകൾ ആഴത്തിൽ ഉള്ളതാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഇൻഫോ പാർക്കിന് സമീപത്തെ കുസുമഗിരി എന്ന സ്ഥലത്ത് വെച്ചാണ് ഫാർമസി കോഴ്സ് വിദ്യാർഥിനി നൂർജഹാന് കുത്തേറ്റത്. ബസിറങ്ങി അടുത്തുള്ള ഡേ കെയർ സെന്‍ററിലേക്ക് നടക്കുമ്പോഴായിരുന്നു ആക്രമണം. പടമുഗൾ സ്വദേശിയായ അമൽ ആണ് ആക്രമണം നടത്തിയത്. ബൈക്കില്‍ പിന്തുടർന്നെത്തി കുത്തിവീഴ്ത്തിയ ശേഷം അമല്‍ ഓടി രക്ഷപ്പെട്ടുകയായിരുന്നു. പ്രണയബന്ധം നിരസിച്ചതിനാണ് ആക്രമണമെന്നാണ് പൊലീസിന്‍റെ നിഗമനം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: