ഓൺലൈൻ പഠനത്തിനായി പെൺകുട്ടിക്ക് വീട്ടുകാർ സ്‌മാർട്ട് ഫോൺ വാങ്ങി നൽകിയിരുന്നു. ഈ ഫോണിലൂടെയാണ് 16 കാരൻ പെൺകുട്ടിയുമായി ലൈംഗിക കാര്യങ്ങൾ സംസാരിച്ചു തുടങ്ങിയത്. പിന്നീട് അശ്ലീല വീഡിയോ ദൃശ്യങ്ങൾ അയച്ചുകൊടുത്തു. ഇതിനു ശേഷം പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. മാസങ്ങളായി പീഡനം തുടർന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് കടുത്ത വയറുവേദന അനുഭപ്പെട്ടിരുന്നു. തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ആശുപത്രിയിൽ നിന്നും അറിയിച്ചതനുസരിച്ച് പൊലീസ് കേസെടുത്തു. തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുത്തതോടെയാണ് ബന്ധുവായ അയൽവാസിയാണ് ഗർഭത്തിന് ഉത്തരവാദിയെന്ന് അറിയുന്നത്. പ്രതിക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
Post A Comment: