തിരുവനന്തപുരം: മകനെ ലൈംഗിക ചൂഷണം നടത്തിയ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്‌തു. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 14 കാരനാണ് പീഡനത്തിനിരയായത്. കുട്ടിയുടെ പിതാവാണ് വിഷയത്തിൽ പൊലീസിനെ സമീപിച്ചത്.
കുട്ടിയെ അമ്മ ലൈംഗികമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ട പിതാവ് വിവരം ചൈൽഡ് ലൈനെ അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ വിവരം പൊലീസിൽ ധരിപ്പിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. പോക്സോ കേസിൽ ഇരയുടെ അമ്മ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യമാണ്. വക്കം സ്വദേശിയായ യുവതിയെ പൊലീസ് റിമാൻഡ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
Post A Comment: