ന്യൂഡെൽഹി: കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് രാജ്യം. ഇതിനിടെ മാസ്‌ക് കാൽ വിരലിൽ തൂക്കി ചർച്ചയിൽ പങ്കെടുക്കുന്ന ബിജെപി മന്ത്രിയുടെ ചിത്രം വിവാദമാകുകയാണ്. ഉത്തരാഖണ്ഡിലെ ബിജെപി മന്ത്രി യതീഷ് വരാന്ദാണ് മാസ്‌ക് കാൽ വിരലിൽ തൂക്കിയിട്ട് ചർച്ചയിൽ പങ്കെടുത്തത്.
മന്ത്രിമാരായ ബിഷാൻ സിങ് ചുപാൽ, സുബോധ് ഉനയാൽ എന്നിവരും ചർച്ചയിലുണ്ട്. എന്നാൽ ഇവരാരും മാസ്‌ക് ധരിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. സംസ്ഥാനം ഭരിക്കുന്ന മന്ത്രി തന്നെ മാസ്‌ക് ഇത്തരത്തിൽ ഉപയോഗിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയരുന്നത്.
മാസ്‌ക് ധരിക്കാത്തതിനു സാധാരണക്കാരിൽ നിന്നും പിഴ ഈടാക്കുമ്പോൾ മന്ത്രിമാർ ഇങ്ങനെയാണ് പെരുമാറുന്നതെന്ന് കോൺഗ്രസ് വക്താവ് ഗരിമ ദസൗനി ട്വിറ്ററിൽ കുറിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: