അമ്മയെയും മകളെയും കണ്ടാൽ സഹോദരങ്ങളായേ തോന്നു എന്ന ഡയലോഗ് നാട്ടിൽ പതിവാണ്. എന്നാൽ ഇവിടെ ഒരു അമ്മയും മകളും തമ്മിൽ സഹോദരങ്ങളുടെ പ്രായ വ്യത്യാസം മാത്രം. പ്രമുഖ ടിക് ടോക് താരം പാരീസ് ലെഡ്‌ജറും അമ്മയുമാണ് ഈ ജോഡികൾ. പാരീസ് തന്‍റെ വീഡിയോയിലൂടെയാണ് ഇരുവർക്കുമിടയിലെ അസാധാരണ സാമ്യങ്ങൾ ലോകത്തിനു വെളിപ്പെടുത്തിയത്.
തന്‍റെ അമ്മയ്ക്ക് തന്നെക്കാൾ 13 വയസ് മാത്രം പ്രായവ്യത്യാസമെ ഉള്ളു എന്ന് പാരീസ് പറയുന്നു. പലപ്പോഴും ആളുകൾ തങ്ങളെ സഹോദരിമാരാണെന്ന് കരുതി തെറ്റിധരിക്കാറുണ്ട്. അടുക്കളയിൽ നിന്ന് പാരിസ് ഷൂട്ട് ചെയ്ത വീഡിയോയിൽ ക്യാമറ തിരിയുമ്പോൾ സുന്ദരിയായ മറ്റൊരു യുവതിയെക്കൂടി സ്‌ക്രീനിൽ കാണാം. പാരിസ് ലെഡ്ജറും അമ്മയും തമ്മിൽ അതിശയകരമാം വിധം സാമ്യങ്ങൾ ഉണ്ടെന്നാണ് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്.
അമ്മ വീഡിയോയിൽ പ്രത്യക്ഷപ്പെടുമ്പോൾ സ്‌ക്രീനിൽ ഒരു വാചകം കൂടി പാരിസ് എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ട്. "അമ്മ എന്നെ പതിമൂന്നാം വയസിലാണ് പ്രസവിച്ചത്. അതിനാൽ എല്ലാവരും കരുതുന്നത് ഞങ്ങൾ സഹോദരിമാരാണ് എന്നാണ്" എന്ന വാചകത്തോടൊപ്പം രണ്ട് ഇമോജികളും സ്‌ക്രീനിൽ തെളിയുന്നു. ഇതിനകം 6,00,000 തവണയാണ് ടിക് ടോക് ഉപയോക്താക്കൾ ഈ വീഡിയോ കണ്ടു കഴിഞ്ഞത്. അമ്മയും മകളും തമ്മിലുള്ള സാദൃശ്യം കണ്ട് നിരവധി ആളുകളാണ് അത്ഭുതം പ്രകടിപ്പിച്ചത്.
നിങ്ങൾ രണ്ടുപേരും അതീവ സുന്ദരിമാരാണ്" എന്നാണ് ഒരു ഉപയോക്താവ് വീഡിയോയ്ക്ക് താഴെ കമന്‍റായി കുറിച്ചത്. "എന്‍റെ അമ്മ പതിനഞ്ചാം വയസിലാണ് എന്നെ പ്രസവിച്ചത്, അതിനാൽ ഞങ്ങൾക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്" എന്ന് മറ്റൊരു ഉപയോക്താവ് കമന്‍റ് ചെയ്തു.
എന്‍റെ സഹോദരനും ഞാനും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കാൾ കുറവാണല്ലോ നിങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസം" എന്നാണ് അൽപ്പം തമാശ കലർത്തിക്കൊണ്ട് ഒരു ടിക് ടോക് ഉപയോക്താവ് കുറിച്ചത്. എന്തായാലും പാരീസിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: