ഇടുക്കി: ജോലിക്കിടെ മരശിഖിരം ഒടിഞ്ഞു വീണ് ഏലത്തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു. വണ്ടൻമേട് വാഴവീടിനു സമീപം അശോകവനം ഭാഗത്തായിരുന്നു അപകടം. അണക്കര സുൽത്താൻകട പുതുമനമേട് പുത്തൻപുരയ്ക്കൽ കുഞ്ഞുമോന്‍റെ ഭാര്യ ശകുന്തള( 56)യാണ് മരിച്ചത്.
വ്യാഴാഴ്ച്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. ശകുന്തളയും ഒപ്പമുള്ളവരും തോട്ടത്തിലെത്തി ജോലി ആരംഭിച്ചതിനു പിന്നാലെയാണ് മര ശിഖിരം ഒടിഞ്ഞു വീണത്. ഒടിഞ്ഞു വീണ ശിഖിരത്തിന്‍റെ അടിയിൽ പെട്ട ശകുന്തളയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസ് മേൽനടപടി സ്വീകരിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HusAZsCPxMwIxKAryVG7rc
Post A Comment: