കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം ഗൾഫിലേക്ക് കടന്ന പിതാവിനെ രണ്ട് വർഷത്തിനു ശേഷം പെൺകുട്ടിയുടെ പരാതിയിൽ പിടികൂടി. 16 കാരിയാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ പീഡിപ്പിക്കപ്പെട്ടത്. മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
16 കാരിയായ പെൺകുട്ടിയെ പിതാവ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് കിടപ്പുമുറിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡന ശേഷം ഇയാള്‍ ഗള്‍ഫിലേക്ക് പോയി. ഭയം കാരണം കുട്ടി അന്ന് ആരോടും ഈ കാര്യം പറഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം പിതാവ് നാട്ടിലേക്ക് മടങ്ങിയെത്തുമെന്ന അറിഞ്ഞതോടെ കുട്ടി അസ്വസ്ഥയായി.
വീണ്ടും പീഡിപ്പിക്കപ്പെടുന്നു എന്ന് ഭയപ്പെടുകയും ചെയ്തു. ഒടുവില്‍ 2019ല്‍ നടന്ന സംഭവം അമ്മയോട് വെളിപ്പെടുത്തി. ഗള്‍ഫില്‍നിന്ന് പ്രതി മടങ്ങിയെത്തിയതോടെ വീട്ടില്‍ കലഹവും തര്‍ക്കവും ആരംഭിച്ചു. തര്‍ക്കവും ബഹളവും വര്‍ധിച്ചതോടെ മയ്യില്‍ പൊലീസിന് വിവരം ലഭിച്ചു.
ലഹളയുടെ കാര്യം അന്വേഷിച്ചെത്തിയ പോലീസിനോട് കുട്ടി തന്നെയാണ് പീഡനവിവരം തുറന്നു പറഞ്ഞത്. ഉടന്‍ തന്നെ പോലീസ് പ്രവാസിയെ പിടികൂടി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: