ഇടുക്കി: ജില്ലയിലെ 40-ാമത് കലക്റ്ററായി ഷീബാ ജോർജ് ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ പുതിയ കലക്ടര്‍ക്കു ചുമതല കൈമാറി. എഡിഎം ഷൈജു പി. ജേക്കബ്, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്‌ണ ശര്‍മ, പീരുമേട് ഡിവൈ എസ്‌പി രാജന്‍, ഹുസൂര്‍ ശിരസ്തദാര്‍ മിനി ജോണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, കലക്ടറേറ്റിലെ വിവിധ വകപ്പുകളിലെ മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഇടുക്കി ജില്ലയുടെ ആദ്യവനിത കലക്ടറാണ് കോട്ടയം മേലുകാവ് സ്വദേശിയായ ഷീബാ ജോര്‍ജ്. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ് ഇടുക്കി ജില്ലാ ക ലക്ടറായി നിയമിതയാകുന്നത്. ഇടുക്കി ഡെപ്യൂട്ടി കലക്ടര്‍, തിരുവനന്തപുരം ഐ എല്‍ഡിഎം ഡെപ്യൂട്ടി കലക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
Post A Comment: