ലൂസിയാന: മൃഗശാലയിൽ നിന്നും കാണാതായ പെരുമ്പാമ്പിനെ ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയത് ഷോപ്പിങ് മാളിൽ. അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം. ബ്ലൂ സൂ അക്വേറിയത്തിലെ കാര എന്ന പെരുമ്പാമ്പിനെയാണ് കാണാതായത്. പാമ്പിനെ കാണാനില്ലെന്ന് കണ്ടതോടെ ജീവനക്കാർ പ്രദേശമാകെ തിരച്ചിൽ ആരംഭിച്ചിരുന്നു.
പെരുമ്പാമ്പിനെ കാണാതായതോടെ അക്വേറിയം താൽകാലികമായി അടയ്ക്കുകയും ചെയ്‌തു. പ്രദേശത്തെല്ലാം പെരുമ്പാമ്പിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വ്യാഴാഴ്ച്ചയാണ് പാമ്പിനെ ഷോപ്പിങ് സെന്‍ററിലെ സീലിങ് ഏരിയായിൽ കണ്ടെത്തിയത്. ഇടുങ്ങിയ പ്രദേശത്തുകൂടിയാണ് കാര ഇവിടെ എത്തിയത്.

സീലിങ് ഏരിയായിലെ ഭിത്തിയിൽ നിന്നും പാമ്പിനെ പിടികൂടുന്ന ചിത്രങ്ങളും വീഡിയോകളും മൃഗശാല അധികൃതർ പുറത്തു വിട്ടിട്ടുണ്ട്. പാമ്പിന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും അധികൃതർ അറിയിച്ചു. ബർമീസ് പൈതൺ വിഭാഗത്തിൽപെട്ട വെളുത്ത നിറമുള്ള പെരുമ്പാമ്പാണ് കാര. 12 അടിയാണ് നീളം. പാമ്പ് വർഗത്തിൽ ഏറ്റവും വലിപ്പമുള്ളവയാണ് ബർമീസ് പൈതണുകൾ. ഇവ പൊതുവെ ഉപദ്രവകാരികളല്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp
Post A Comment: