റാഞ്ചി: വയോധികനായ രണ്ടാനഛനോട് മകന്‍റെ ക്രൂരത. ജാർഖണ്ഡിലാണ് കേട്ടാൽ ഞെട്ടുന്ന സംഭവം ഉണ്ടായത്. രാത്രിയിൽ മൂത്രമൊഴിക്കാൻ വീടിനു പുറത്തിറങ്ങിയ 65 കാരനെ മകൻ റെയിൽവെ ട്രാക്കിൽ കൈകാലുകൾ കെട്ടിയിട്ട ശേഷം ചുണ്ടുകൾ കൂട്ടി തുന്നുകയായിരുന്നു.
സിഗ്‌സിഗി റെയില്‍വേ സ്റ്റേഷനിലെ ട്രാക്കിലാണ് വൃദ്ധനെ കെട്ടിയിട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുന്നത്. പാലമു ജില്ലയിലെ ഭിത്തിഹാര സ്വദേശിയായ ഭോലാ റാമിനെയാണ് മകന്‍ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ടത്.
മകനും മറ്റ് രണ്ടുപേരും ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷമായിരുന്നു ഭോലാ റാമിനെ റെയില്‍വേ പാളത്തില്‍ കൊണ്ട് ചെന്നിട്ടത്. കയര്‍ ഉപയഗിച്ചായിരുന്നു ഭോലാറാമിന്‍റെ ചുണ്ടുകള്‍ തുന്നിക്കെട്ടിയത്. ഇതിന് ശേഷം കാലുകളും കൈകളും ട്രാക്കിനോട് ചേര്‍ത്ത് കെട്ടിയിടുകയായിരുന്നു. പുലര്‍ച്ചയോടെ ട്രാക്ക് പരിശോധിക്കാനെത്തിയവര്‍ ഇയാളെ കണ്ടെത്തിയതാണ് ഭോലാറാമിന് രക്ഷയായത്. ഇയാളെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
ചുണ്ടിലെ കയറുകള്‍ നീക്കിയ ശേഷം ചികിത്സ ആരംഭിച്ചിട്ടുണ്ട്. ഭോലാറാമിന്‍റെ രണ്ടാം ഭാര്യയുടെ മകനാണ് വൃദ്ധനോട് അതിക്രമം കാണിച്ചത്. രണ്ടാം ഭാര്യയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ആദ്യഭാര്യ മരിച്ചതിന് ശേഷം 2010ലാണ് ഭോലാറാം വീണ്ടും വിവാഹിതനായത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: