കുട്ടികളുടെ ഡാൻസുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പുതിയ സംഭവമല്ല. എന്നാൽ ചെളിനിറഞ്ഞ സ്ഥലത്ത് ചെരിപ്പ് പോലുമില്ലാതെ ഒരു കൊച്ചു മിടുക്കൻ നടത്തുന്ന ഡാൻസ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. തെരുവിലാണ് ഡാൻസ് നടക്കുന്നതെന്നാണ് കരുതുന്നത്.
ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശർമയാണ് വീഡിയോ പങ്കുവച്ചത്. നിമിഷങ്ങൾക്കകം വീഡിയോ വൈറലായി. നിരവധി പേരാണ് വീഡിയോ കണ്ടതും അഭിപ്രായം പറഞ്ഞതും. കുട്ടികളെ തെരുവിൽ നൃത്തം ചെയ്യിക്കുന്നതിനെ എതിർക്കുന്നവരാണ് ഏറെയും. എന്നാൽ തെരുവിൽ നൃത്തം ചെയ്യുമ്പോഴും മാസ്‌ക് മാറ്റാത്ത കൊച്ചു മിടുക്കന് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ. “Dance like no one is watching, love like you've never been hurt; sing like no one is listening, and live like it's heaven on earth.” pic.twitter.com/2V0lW6JP8I
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: