www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1783) Idukki (1746) Mostreaded (1611) Crime (1363) National (1184) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കേരളത്തിൽ ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്നത് ഈ ജില്ലയിൽ

Share it:


തിരുവനന്തപുരം: മദ്യപാനത്തിന്‍റെ കാര്യത്തിൽ ആലപ്പുഴക്കാരെ വെല്ലാം കേരളത്തിൽ ഒരു ജില്ലയും ആയിട്ടില്ല. എന്നാൽ സ്ത്രീകളുടെ മദ്യപാനത്തിൽ ആലപ്പുഴയെ പിന്നിലാക്കിയിരിക്കുകയാണ് മറ്റൊരു ജില്ല. ദേശീയ കുടുംബാരോഗ്യ സർവേയിലാണ് കേരളത്തിലെ 'കുടി' വിവരങ്ങൾ പുറത്തു വന്നത്.  

ആലപ്പുഴയിലെ പുരുഷന്മാരിൽ 29 ശതമാനം പേർ മദ്യം ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ബിവറേജസ് ജോർപറേഷന്‍റെ കണക്കുകളിൽ ആലപ്പുഴക്കാരുടെ ഇഷ്ടമദ്യം റം ആണ്. കഴിഞ്ഞ ഒരു മാസത്തെ കണക്കിൽ 90684 കെയ്‌സ് റം മാത്രം ആലപ്പുഴക്കാർ കുടിച്ചിട്ടുണ്ട്. ബാക്കി ഇനങ്ങളും ബിയറും എല്ലാം കൂടി 1.4 ലക്ഷം കെയ്‌സ് ചെലവായി. ആലപ്പുഴയിലെ സ്ത്രീകളിൽ 0.2 ശതമാനം പേർ മാത്രമേ കുടിക്കൂ.  

15 വയസിനു മുകളിലെ പുരുഷന്മാരിൽ ദേശിയ ശരാശരി 18.8 ശതമാനം മദ്യപിക്കും. കേരളത്തിൽ ഇത് 19.9 ശതമാനം ആണ്. കേരളത്തിൽ നഗരങ്ങളിൽ 18.7 ശതമാനവും, ഗ്രാമങ്ങളിൽ 21 ശതമാനം പുരുഷന്മാരും മദ്യപിക്കും എന്നാണ് സർവേ ഫലം കണ്ടെത്തിയിരിക്കുന്നത്. 

ആലപ്പുഴയ്ക്ക് തൊട്ടു പിന്നിലുള്ളത് കോട്ടയം ജില്ലയാണ്. 27.4 ശതമാനം പുരുഷന്മാർക്കാണ് കോട്ടയം ജില്ലയിൽ മദ്യപാന ശീലമുള്ളത്. സ്ത്രീകളിൽ 0.6 ശതമാനം പേരും മദ്യം ഉപയോഗിക്കുന്നവരാണ്. 

ബ്രാൻഡിയാണ് കോട്ടയത്തെ പുരുഷന്മാർക്ക് ഇഷ്‌ടം. റം തൊട്ടു പിന്നിലുണ്ട്. മൂന്നാം സ്ഥാനം തൃശൂരിനാണ്. 26.2 പുരുഷന്മാർ മദ്യം ഉപയോഗിക്കും. 0.2 സ്ത്രീകളും. തൃശൂർക്കാർക്കും ഇഷ്‌ടം ബ്രാൻഡിയാണ്. റമ്മിനോട് പ്രിയമില്ല. മലപ്പുറത്തിന് മദ്യപാനം ഏറ്റവും കുറവ്. 7.7 ശതമാനം പുരുഷന്മാരെ മദ്യപിക്കാറുള്ളു. ഇഷ്‌ട മദ്യം ബ്രാൻഡി. സ്ത്രീകളിൽ മദ്യപാന ശീലം കൂടുതൽ വയനാട് ജില്ലയിലാണ് 1.2 ശതമാനം. 

എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, പാലക്കാട്, വയനാട് ജില്ലകളും ബ്രാൻഡി പ്രിയരാണ്. കൊല്ലം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം എന്നിവ റമ്മിനോട് ആഭിമുഖ്യം കാട്ടുന്നു.    

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

Share it:

Kerala

Post A Comment: