www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

വേദനയോ, മുഴകളോ ഇല്ലാതെയും സ്‌തനാർബുദം വരാം

breastcancer-symtoms
Share it:
breastcancer-symtoms


നിസാരമെന്ന് കരുതുന്ന ലക്ഷണങ്ങൾ പോലും സ്‌തനാർബുദത്തിന്‍റെ ലക്ഷണമാകാമെന്നാണ് ഡോക്‌ടർമാർ നൽകുന്ന മുന്നറിയിപ്പ്. പലപ്പോഴും വേദനയുണ്ടാകുന്നതും മുഴകൾ കാണുന്നതുമാണ് സ്‌തനാർബുദത്തിന്‍റെ ലക്ഷണങ്ങളായി കണക്കാക്കുന്നത്. എന്നാൽ വേദനയോ, മുഴകളോ ഇല്ലാതെയും സ്‌തനാർബുദം ഉണ്ടാകാറുണ്ടത്രേ. 

സ്‌തനങ്ങളിൽ ഉണ്ടാകുന്ന മുഴ, ചർമത്തിലെ മാറ്റങ്ങൾ, തിണർപ്പ്, മുലക്കണ്ണിൽ നിന്ന് വരുന്ന സ്രവം എന്നിങ്ങനെ പല ലക്ഷണങ്ങളാണ് സാധാരണ ഗതിയിൽ സ്‌തനാർബുദത്തിന്‍റേതായി സ്ത്രീകളിൽ കാണപ്പെടുന്നത്. 

വോഗ് മുൻ എഡിറ്ററായ അലക്‌സാൻഡ്ര ഷുൽമാൻ കഴിഞ്ഞ മാസം തനിക്ക് സ്‌തനാർബുദമുണ്ടായതായി വെളിപ്പെടുത്തിയിരുന്നു. തനിക്കുണ്ടായ ഒരേ ഒരു ലക്ഷണം ഇടത് സ്‌ത‌നത്തിന് കീഴിലായി ഇടയ്ക്കിടെ വരുന്ന ശക്തമായ വേദനയാണെന്ന് ദ മെയിൽ പാത്രത്തിൽ അലക്‌സാൻഡ്ര എഴുതി. മുഴയോ മറ്റ് ലക്ഷണങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. 

പോപ്പ് ഗായിക സാറയ്ക്കും സ്‌തനത്തിന് വേദന ഇടയ്ക്കിടെ തോന്നിയിരുന്നെങ്കിലും അത് ഗിറ്റാറിന്‍റെ സ്ട്രാപ്പ് ഉരയുന്നതിനാലാകാമെന്നാണ് കരുതിയത്. പിന്നീട് രോഗ നിർണയം നടത്തിയപ്പോഴേക്കും അർബുദം ചികിത്സിച്ച് മാറ്റാനാകാത്ത വിധം പടർന്നിരുന്നു. 

breastcancer-symtoms


അലക്‌സാൻഡ്രയുടെയും സാറായുടെയും കേസുകളാണ് സ്‌തനത്തിന് ഉണ്ടാകുന്ന വേദന മാത്രമായ ലക്ഷണത്തെ അവഗണിക്കാൻ സാധിക്കുമോ എന്ന ചർച്ചകൾക്ക് വഴിവച്ചത്. 70 ശതമാനം സ്ത്രീകൾക്കും മസ്റ്റാൾജിയ എന്നറിയപ്പെടുന്ന ഈ വേദന ഏതെങ്കിലും ഘട്ടത്തിലൊക്കെ ഉണ്ടായിട്ടുണ്ടാകാം. ആർത്തവം ആദ്യമായി തുടങ്ങുമ്പോഴോ, ഗർഭകാലത്തോ, മാസമുറയുടെ സമയത്തോ, ആർത്തവ വിരാമത്തോട് അടുപ്പിച്ചോ ഒക്കെ ഇത്തരം വേദനകൾ പ്രത്യക്ഷമാകാം.  

പലപ്പോഴും ഹോർമോൺ വ്യതിയാനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന ഇത്തരം വേദന രണ്ടു സ്‌തനങ്ങളിലും അനുഭവപ്പെടാം. ചിലർക്ക് അർബുദത്തിന്‍റെ ഭാഗമല്ലാത്ത ചില മുഴകൾ കൊണ്ടും വേദനയുണ്ടാകാം. സ്‌തനങ്ങൾക്കുണ്ടാകുന്ന അണുബാധകളുടെ ഭാഗമായും വേദനയുണ്ടാകാം. ഇത് പലപ്പോഴും മുലയൂട്ടുമ്പോഴാണ് വരാറുള്ളത്. 

breastcancer-symtoms

ഏതെങ്കിലും ഒരു സ്‌തനത്തിന് ഒരു മാസത്തിലധികമായി അനുഭവപ്പെടുന്ന വേദനയും അർബുദ പരിശോധന ആവശ്യപ്പെടുന്ന ലക്ഷണമാണ്. രണ്ടു സ്‌തനങ്ങളിലും മൂന്ന് മാസത്തിൽ അധികമായി തുടരുന്ന ഉറക്കത്തെയും ജീവിത നിലവാരത്തെയും ബാധിക്കാൻ തുടങ്ങിയാൽ തീർച്ചയായും അർബുദ പരിശോധനയ്ക്ക് വിദേയമാകണം. 

നല്ല സപ്പോർട്ട് നൽകുന്ന ബ്രാ ഉപയോഗിക്കുന്നത് വഴി പല സ്ത്രീകളിലും കാണപ്പെടുന്ന ഈ വേദനയ്ക്ക് ശമനമുണ്ടാകുമെന്നും ഡോക്റ്റർമാർ പറയുന്നു. ബ്രാ ധരിക്കുന്നത് പേശികൾക്ക് ഉണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കും. വലിയ സ്‌തനങ്ങൾ ഉള്ളവർ രാത്രി കാലങ്ങളിലും മൃദുവായ ബ്രാ ധരിക്കുന്നത് ഗുണം ചെയ്യും.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

Share it:

Health

Post A Comment: