തിരുവനന്തപുരം: മാസങ്ങളോളം നീണ്ടു നിന്ന മഴ മാറിയതോടെ കേരളത്തെ കാത്തിരിക്കുന്നത് കൊടും ചൂട്. രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന ചൂടാണ് കേരളത്തിൽ ഇപ്പോൾ ഉള്ളതെന്നാണ് കാലാവസ്ഥാ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. കണ്ണൂരിൽ രേഖപ്പെടുത്തിയ 35.6 ഡിഗ്രി സെൽഷ്യസാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനില. നിലവിലെ സാഹചര്യത്തിൽ പകൽ സമയങ്ങളിൽ ചൂട് കൂടുമെന്നാണ് അറിയിപ്പ്.
സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുമെന്നാണ് വ്യക്തമാകുന്നത്. അടുത്ത ദിവസങ്ങളിലും മഴ വിട്ടു നിൽക്കാനാണ് സാധ്യത. എങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴ കിട്ടിയേക്കും. മത്സ്യത്തൊഴിലാളികൾക്ക് ഒരിടത്തും ജാഗ്രത നിർദ്ദേശമില്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
യുവതിയെ പെട്രൊൾ ഒഴിച്ച് തീ കൊളുത്തി യുവാവ്
കോഴിക്കോട്: യുവതിയെ പെട്രൊൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി യുവാവ്. കോഴിക്കോടാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇരുവരും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന.
തിക്കൊടി പഞ്ചായത്ത് ഓഫീസിലെ താൽകാലിക ജീവനക്കാരി കൃഷ്‌ണ പ്രിയയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കൃഷ്‌ണപ്രിയയുടെ അയൽവാസിയായ നന്ദുവാണ് ആക്രമണത്തിനു ശേഷം സ്വയം തീ കൊളുത്തിയത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.
മൂന്ന് ദിവസം മുമ്പ് മാത്രമാണ് കൃഷ്‌ണപ്രിയ തീക്കോടി പഞ്ചായത്ത് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്. ഇന്ന് രാവിലെ ഓഫീസിലെത്തിയ കൃഷ്‌ണ പ്രിയയെ ഉള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനു മുമ്പ് നന്ദു പെട്രൊൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിശമന സേനയും പൊലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഇരുവർക്കും 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. സംസാരിക്കുന്നുണ്ടെങ്കിലും ആരോഗ്യ സ്ഥിതി വീണ്ടെടുത്തിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
Post A Comment: