www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

അടിവസ്‌ത്രം മാസ്‌കാക്കി; യുവാവിനെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു

Share it:


ഫ്ലോറിഡ: മാസ്‌കിനു പകരം സ്ത്രീകളുടെ അടിവസ്‌ത്രം മുഖാവരണമാക്കി വിമാനത്തിൽ കയറിയ യുവാവിനെ ഇറക്കിവിട്ടു. യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം നടന്നത്. അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ യുവാവാണ് സ്ത്രീകളുടെ അടിവസ്ത്രം മുഖത്ത് ധരിച്ചുകൊണ്ട് വിമാനത്തിൽ കയറിയത്.

സ്ത്രീകളുടെ ഡിസൈനർ അടിവസ്ത്രമാണ് ഇ‍യാൾ ധരിച്ചിരുന്നത്. ഡിസംബർ 15 നു വാഷിങ്ങ്ടണിലേക്ക് പോകുന്ന വിമാനത്തിലായിരുന്നു ആഡം ഉണ്ടായിരുന്നത്. ചുവന്ന നിറത്തിലുള്ള അടിവസ്ത്രം മുഖത്ത് കണ്ട വിമാനത്തിലെ ജീവനക്കാരാണ് ആഡത്തിനോട് മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടത്. 

ആഡം വിസമ്മതിച്ചതോടെ വിമാനത്തിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. സഹയാത്രകനാണ് ചിത്രം പകർത്തിയത്. വിമാനത്തിൽ മാസ്‌ക് നിർബന്ധമാക്കിയതിൽ തൻ്റെ പ്രതിഷേധമാണ് ഇതെന്ന് ആഡം പ്രതികരിച്ചു.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

മൂന്ന് ഡോസ് വാക്‌സിൻ എടുത്തയാൾക്ക് ഒമിക്രോൺ

മുംബൈ: മൂന്ന് ഡോസ് വാക്‌സിൻ എടുത്ത 29കാരന് ഒമിക്രോൺ സ്ഥിരീകരിച്ചു. യു.എസിൽ നിന്നും മുംബൈയിലെത്തിയ യുവാവിനാണ് രോഗം കണ്ടെത്തിയത്. ഇയാളിൽ ലക്ഷണങ്ങളൊന്നും തന്നെ പ്രകടമായിരുന്നില്ല. ഫൈസർ വാക്‌സിന്‍റെ മൂന്ന് ഡോസുകൾ ഇയാൾ എടുത്തിരുന്നുവെന്ന് ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വ്യക്തമാക്കിയിട്ടുണ്ട്.  

നവംബർ ഒൻപതിന് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. അതിനുശേഷം അദ്ദേഹത്തിന്‍റെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയക്കുകയായിരുന്നുവെന്നും ബിഎംസി വ്യക്തമാക്കി.

ഇയാളുമായി അടുത്ത് സമ്പർക്കമുണ്ടായിരുന്ന രണ്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ മുംബൈയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 15 ആയി ഉയർന്നു. ഇതിൽ 13 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

രോഗികളിൽ ആർക്കും ഗുരുതരമായ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബിഎംസി പറഞ്ഞു. മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 40 ആയി. ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം അതിവേഗത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രിട്ടനിലെയും ഫ്രാൻസിലെയും നിലയിൽ രാജ്യത്തും വ്യാപനം ഉണ്ടായാൽ പ്രതിദിന കേസുകൾ 13 ലക്ഷം വരെ ആകാമെന്ന് കേന്ദ്രസർക്കാരിന്‍റെ കോവിഡ് കർമസമിതി അധ്യക്ഷൻ ഡോ. വി.കെ. പോൾ മുന്നറിയിപ്പ് നൽകി.

Share it:

Viral

Post A Comment: