www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2016) Idukki (1932) Mostreaded (1617) Crime (1493) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കൂട്ട ബലാത്സംഗത്തിനു ശേഷം വിദേശത്തേക്ക് കടന്നു; പ്രതി 16 വർഷത്തിനു ശേഷം പിടിയിൽ

Share it:


കണ്ണൂർ: കൗമാരക്കാരായ സഹോദരിമാരെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനിരയാക്കി ഉപേക്ഷിച്ച കേസിൽ പ്രതി 16 വർഷത്തിനു ശേഷം പിടിയിൽ. കാസർകോട് ചെറുവത്തൂർ കൈതക്കാട് സ്വദേശി എം.പി. രാകേഷിനെയാണ് (41) ടൗൺ ഇൻസ്പെക്റ്റർ ശ്രീജിത്ത് കൊടേരി ചെറുവത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്‌തത്‌.  

കേസിലെ കൂട്ടു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. 2005 സെപ്റ്റംബർ മൂന്നിനു കണ്ണൂർ പള്ളിക്കുന്നിലെ 14, 15 വയസുള്ള സഹോദരങ്ങളെയാണ് ഇവർ തട്ടിക്കൊണ്ടുപോയത്. മൈസൂരുവിലും ചെന്നൈയിലും കൊണ്ട് പോയി പെൺകുട്ടികളെ പീഡിപ്പിച്ച് ദിവസങ്ങൾക്ക് ശേഷം തലശേരി റെയിൽവേ സ്‌റ്റേഷനിൽ ഉപേക്ഷിക്കുകയായിരുന്നു. 

സംഭവ ശേഷം വിദേശത്തും മറ്റും ഒളിവിൽ പോയ പ്രതിയെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായുള്ള വിവരത്തെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

യുവതിയെ പെട്രൊൾ ഒഴിച്ച് തീ കൊളുത്തി യുവാവ്

കോഴിക്കോട്: യുവതിയെ പെട്രൊൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി യുവാവ്. കോഴിക്കോടാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇരുവരും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന. 

തിക്കൊടി പഞ്ചായത്ത് ഓഫീസിലെ താൽകാലിക ജീവനക്കാരി കൃഷ്‌ണ പ്രിയയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കൃഷ്‌ണപ്രിയയുടെ അയൽവാസിയായ നന്ദുവാണ് ആക്രമണത്തിനു ശേഷം സ്വയം തീ കൊളുത്തിയത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. മൂന്ന് ദിവസം മുമ്പ് മാത്രമാണ് കൃഷ്‌ണപ്രിയ തീക്കോടി പഞ്ചായത്ത് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്. 

ഇന്ന് രാവിലെ ഓഫീസിലെത്തിയ കൃഷ്‌ണ പ്രിയയെ ഉള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനു മുമ്പ് നന്ദു പെട്രൊൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിശമന സേനയും പൊലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഇരുവർക്കും 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. സംസാരിക്കുന്നുണ്ടെങ്കിലും ആരോഗ്യ സ്ഥിതി വീണ്ടെടുത്തിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light