കുഞ്ഞുങ്ങളെ പിരിയുന്നത് ഇഷ്‌ടമില്ലാത്തവരാണ് അമ്മമാർ. മനുഷ്യരിലും മൃഗങ്ങളിലും മാതൃ സ്നേഹത്തിന് മാറ്റമില്ല. അത്തരത്തിൽ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
എങ്ങനെയോ ചത്തു പോയ രണ്ട് നായ കുട്ടികളെ കുഴിച്ചിടുകയാണ് സന്നദ്ധ പ്രവർത്തകർ. ഈ സമയത്ത് ഇവിടെയെത്തിയ അമ്മ നായയുടെ വേദനിപ്പിക്കുന്ന കാഴ്ച്ചയാണ് വീഡിയോയിലുള്ളത്.
നായ് കുട്ടികളെ മറവു ചെയ്യാൻ എത്തിയ സന്നദ്ധ പ്രവർത്തകരാണ് ഈ വീഡിയോ ചിത്രീകരിച്ചത്. ജീവനറ്റ നായ് കുട്ടികളെ കണ്ടെത്തിയ ഒരു കൂട്ടം ആളുകളാണ് അവയെ മറവ് ചെയ്യാനായി കൊണ്ട് പോകുന്നത്. ഇത് വ്യക്തമായി തിരിച്ചറിഞ്ഞ് നായ കുഴിക്കരികിലെത്തുന്നത് വിഡിയോയിൽ കാണാം.
തുടർന്ന് കുഞ്ഞുങ്ങളെ കുഴിയിലേക്ക് വയ്ക്കുമ്പോൾ തന്നെ അതിന്‍റെ മുകളിലേക്ക് മണ്ണ് നീക്കി ഇടുകയായിരുന്നു. സന്നദ്ധ പ്രവർത്തകർ തലയിൽ തലോടി നായയെ ആശ്വസിപ്പിക്കുന്നുമുണ്ട്. പഴയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ വീണ്ടും ജനശ്രദ്ധ നേടുകയായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: