ന്യൂയോർക്ക്: സ്‌തന സൗന്ദര്യത്തിനായി താരങ്ങൾ ലക്ഷങ്ങൾ ചിലവഴിക്കുന്ന വാർത്ത മുമ്പും വന്നിട്ടുണ്ട്. എന്നാൽ തന്‍റെ സ്‌തനങ്ങൾക്കായി ഒൻപത് ലക്ഷത്തോളം രൂപയുടെ ശസ്ത്രക്രിയ നടത്തിയെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പോൺ താരം മിയ ഖലീഫ.
ലോക മെമ്പാടും ആരാധകരുള്ള മിയ വീഡിയോയിലൂടെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇതോടെ ആരാധകരും അമ്പരന്നിരിക്കുകയാണ്. നിലവിൽ പോൺ ഇൻഡസ്ട്രിയിൽ നിന്നും മിയ മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയിയൽ അടക്കം ഇവർ സജീവമാണ്.
ടിക് -ടോക്കിൽ പങ്കുവച്ച ഒരു വീഡിയോയിലാണ് മിയ ഇക്കാര്യം ആദ്യമായി ലോകത്തെ അറിയിച്ചത്. തൻ്റെ സ്‌തനങ്ങൾ ശസ്ത്രക്രിയയിലൂടെ മനോഹരമാക്കിയതാണെന്നും സ്‌തനത്തിനായി 13,000 ഡോളറും (ഏകദേശം 9.95 ലക്ഷം രൂപ), മൂക്കിന് 15,000 ഡോളറും (ഏകദേശം 11.75 ലക്ഷം രൂപ) ചെലവഴിച്ചതായിട്ടാണ് മിയ പറയുന്നത്.
വീഡിയോ ഇത് വരെ 7.3 ദശലക്ഷത്തിലധികം വ്യൂസ് നേടി. ഇതോടെ വീഡിയോയെ ചൊല്ലി വിവാദവും തുടങ്ങിയിട്ടുണ്ട്. 28 കാരിയായ മിയ ഖലീഫ തൻ്റെ ഭാവി മകളോട് സംസാരിക്കുന്നതുപോലെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ശസ്ത്രക്രിയയ്ക്ക് ഇത്ര അധികം പണം എവിടെ നിന്ന് ലഭിച്ചുവെന്നും ചില ആരാധകർ ചോദിക്കുന്നുണ്ട്. പോൺ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുമ്പോൾ 12,000 ഡോളർ അതായത് 9,14,631 രൂപ സമ്പാദിച്ചതായി മിയ തന്നെ 2019 ൽ പറഞ്ഞിരുന്നു. പോൺ വ്യവസായം ഉപേക്ഷിച്ചതിന് ശേഷം ഒരു സാധാരണ ജോലി കണ്ടെത്തുന്നതിലും മിയയ്ക്ക് പ്രയാസങ്ങൾ ഉണ്ടായി.
2020 ലാണ് മിയ ഖലീഫയുടെ മൂക്കിന് ശസ്ത്രക്രിയ നടത്തിയത്. അതിനുള്ള കാരണം പറഞ്ഞു കൊണ്ട് അവർ തൻ്റെ ഡോക്ടറെ അഭിനന്ദിക്കുകയും ചെയ്‌തു. ഇത് കൂടാതെ മിയ ഖലീഫയുടെ കക്ഷ ഭാഗത്ത് ബോട്ടോക്‌സും നടത്തിയിട്ടുണ്ട്. അമിതമായ വിയർപ്പ് പ്രശ്‌നം ഒഴിവാക്കാനാണ് താൻ ഇങ്ങനെ ചെയ്‌തതെന്ന് അവർ പറഞ്ഞിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: