www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

ചിരിക്കുന്നതിന് താൽകാലിക വിലക്കേർപ്പെടുത്തി ഉത്തര കൊറിയ

Share it:



ലോകത്തെ ഞെട്ടിച്ച പല തീരുമാനങ്ങളും എടുത്തിട്ടുള്ള രാജ്യമാണ് ഉത്തരകൊറിയ. ഏകാധിപത്യ രാജ്യമായ ഇവിടെ മനുഷ്യാവകാശങ്ങൾ നിരന്തരം ലംഘിക്കപ്പെടുന്നുണ്ട്. ഇത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. രാജ്യത്ത് 11 ദിവസത്തേക്ക് ആരും ചിരിക്കാൻ പാടില്ലെന്നാണ് സർക്കാർ നൽകിയിരിക്കുന്ന ഉത്തരവ്. 

മുന്‍ നേതാവ് കിം ജോംഗ് ഇലിന്‍റെ പത്താം ചരമവാര്‍ഷികത്തിന്‍റെ ഭാഗമായിട്ടാണ് വിചിത്രമായ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 11 ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കിം ജോംഗ് ഇലിന്‍റെ ഓര്‍മദിനത്തോടനുബന്ധിച്ച് ദുഃഖസൂചകമായാണ് അധികൃതര്‍ ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത് .

ഈ സമയത്ത് ജന്മദിനങ്ങള്‍ ആഘേഷിക്കുന്നതിനും ഷോപ്പിങ്ങിനും നിയന്ത്രണമുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ചാല്‍ രാജ്യത്തെ നിയമം അനുസരിച്ച് കര്‍ശന ശിക്ഷകളാണ് ലഭിക്കുക.1994 മുതല്‍ 2011 വരെ ഉത്തര കൊറിയുടെ ഭരണാധികാരിയായിരുന്നു. കിം ജോംഗ് ഇല്‍ ആയിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

യുവതിയെ പെട്രൊൾ ഒഴിച്ച് തീ കൊളുത്തി യുവാവ്

കോഴിക്കോട്: യുവതിയെ പെട്രൊൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി യുവാവ്. കോഴിക്കോടാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇരുവരും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന. 

തിക്കൊടി പഞ്ചായത്ത് ഓഫീസിലെ താൽകാലിക ജീവനക്കാരി കൃഷ്‌ണ പ്രിയയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കൃഷ്‌ണപ്രിയയുടെ അയൽവാസിയായ നന്ദുവാണ് ആക്രമണത്തിനു ശേഷം സ്വയം തീ കൊളുത്തിയത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. മൂന്ന് ദിവസം മുമ്പ് മാത്രമാണ് കൃഷ്‌ണപ്രിയ തീക്കോടി പഞ്ചായത്ത് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്. 

ഇന്ന് രാവിലെ ഓഫീസിലെത്തിയ കൃഷ്‌ണ പ്രിയയെ ഉള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനു മുമ്പ് നന്ദു പെട്രൊൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിശമന സേനയും പൊലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഇരുവർക്കും 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. സംസാരിക്കുന്നുണ്ടെങ്കിലും ആരോഗ്യ സ്ഥിതി വീണ്ടെടുത്തിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 

Share it:

world

Post A Comment: