www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1581) Mostreaded (1510) Idukki (1501) Crime (1273) National (1143) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ക്യാൻസറിനു ലൈംഗിക ചികിത്സ; ഗൈനക്കോളജിസ്റ്റിന്‍റെ വലയിൽ വീണത് നൂറുകണക്കിനു സ്ത്രീകൾ

Share it:



റോം: ക്യാൻസർ ചികിത്സയുടെ മറവിൽ രോഗികളെ ലൈംഗിക ചൂഷണം നടത്തിയ സംഭവത്തിൽ ചാനൽ ക്യാമറയിൽ കുടുങ്ങിയ ഗൈനക്കോളജിസ്റ്റ് ഇരയാക്കിയത് നൂറുകണക്കിനു സ്ത്രീകളെ. ഇറ്റലിയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായ ജിയോവന്നി മിനിയെല്ലോ (60)യാണ് ദിവസങ്ങൾ മുമ്പ് ചാനൽ ക്യാമറയിൽ കുടുങ്ങിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌തതായി കണ്ടെത്തിയിട്ടുണ്ട്. 15 ലേറെ സ്ത്രീകൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തുകയും ചെയ്‌തു.  

സ്വകാര്യ ഭാഗത്ത് ചികിത്സ തേടിയെത്തുന്ന സ്ത്രീകളെ ക്യാൻസർ ലക്ഷണമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ചതിക്കുന്നത്. സ്വകാര്യ ഭാഗത്ത് ക്യാൻസർ വരാൻ സാധ്യതയുണ്ടെന്നും ഇതിന്‍റെ ലക്ഷണങ്ങൾ കാണുന്നുണ്ടെന്നും രോഗികളെ പറഞ്ഞു വിശ്വസിപ്പിക്കും. തുടർന്ന് താനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ക്യാൻസർ രോഗം ഉണ്ടാകില്ലെന്നും ഇയാൾ രോഗികളെ വിശ്വസിപ്പിക്കും. തുടർന്ന് ഹോട്ടൽ മുറിയിൽ എത്തിച്ച് സ്ത്രീകളെ ചൂഷണം ചെയ്യുന്നതാണ് ഇയാളുടെ രീതി. 


ഗൈനക്കോളജിസ്റ്റിന്‍റെ ചതിയെ കുറിച്ച് സ്വകാര്യ ചാനലിനു വിവരം കൈമാറിയത് ഒരു യുവതിയാണ്. ഫെർട്ടിലിറ്റി ചികിത്സ തേടിയെത്തിയ യുവതിയുടെ സ്‌തനങ്ങളിൽ ഇയാൾ സ്‌പർശിച്ചിരുന്നു. ചികിത്സയ്ക്കായി ഹോട്ടൽ മുറിയിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്‌തു. ഇതോടെ സംശയം തോന്നിയ യുവതി ഇറ്റാലിയൻ ടിവി ഷോയായ ലെ ഐൻ എന്ന ഷോയിലൂടെ വിവരം പുറം ലോകത്തെ അറിയിച്ചു. 

തുടർന്ന് ഗൈനക്കോളജിസ്റ്റിനെ ട്രാപ്പിലാക്കാൻ ടിവി ചാനലുകാർ ആലോചിക്കുകയായിരുന്നു. തുടർന്ന് ചാനലിൽ നിന്നുള്ള ഒരു സ്ത്രീ യുവതിയുടെ അതേ രോഗം പറഞ്ഞ് ഗൈനക്കോളജിസ്റ്റിനെ സമീപിച്ചു. യുവതിയെ പരിശോധിച്ച ശേഷം മിനിയെല്ലോ നിർദേശിച്ചത് ഇതേ ലൈംഗിക ചികിത്സയായിരുന്നു. 


ഡോക്‌ടർ നിർദേശിച്ചതുപോലെ യുവതി ഹോട്ടലിൽ എത്തി. അർധ നഗ്നാവസ്ഥയിൽ ലൈംഗിക ബന്ധത്തിനു ശ്രമിക്കുന്നതിനിടെ മറ്റുള്ളവർ മുറിയിലേക്ക് കടന്നു വരികയും ഡോക്‌ടറെ കുടുക്കുകയുമായിരുന്നു. ക്യാൻസർ മാറുമെന്ന് വിശ്വസിപ്പിച്ച് ക്വാണ്ടം പോലും ഉപയോഗിക്കാതെയാണ് ഇയാൾ ലൈംഗിക ബന്ധത്തിനു ശ്രമിച്ചതത്രേ. തെക്കൻ ഇറ്റാലിയൻ നഗരമായ ബാരിയിലെ സർജനാണ് ഇയാൾ. നൂറുകണക്കിനു സ്ത്രീകളെ ഇയാൾ ഇതിനോടകം ലൈംഗികമായി ചൂഷണം ചെയ്‌തതായി കണ്ടെത്തിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

മൂന്ന് ഡോസ് വാക്‌സിൻ എടുത്തയാൾക്ക് ഒമിക്രോൺ

മുംബൈ: മൂന്ന് ഡോസ് വാക്‌സിൻ എടുത്ത 29കാരന് ഒമിക്രോൺ സ്ഥിരീകരിച്ചു. യു.എസിൽ നിന്നും മുംബൈയിലെത്തിയ യുവാവിനാണ് രോഗം കണ്ടെത്തിയത്. ഇയാളിൽ ലക്ഷണങ്ങളൊന്നും തന്നെ പ്രകടമായിരുന്നില്ല. ഫൈസർ വാക്‌സിന്‍റെ മൂന്ന് ഡോസുകൾ ഇയാൾ എടുത്തിരുന്നുവെന്ന് ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വ്യക്തമാക്കിയിട്ടുണ്ട്. 

നവംബർ ഒൻപതിന് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. അതിനുശേഷം അദ്ദേഹത്തിന്‍റെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയക്കുകയായിരുന്നുവെന്നും ബിഎംസി വ്യക്തമാക്കി.

ഇയാളുമായി അടുത്ത് സമ്പർക്കമുണ്ടായിരുന്ന രണ്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ മുംബൈയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 15 ആയി ഉയർന്നു. ഇതിൽ 13 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

രോഗികളിൽ ആർക്കും ഗുരുതരമായ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബിഎംസി പറഞ്ഞു. മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 40 ആയി. ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം അതിവേഗത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രിട്ടനിലെയും ഫ്രാൻസിലെയും നിലയിൽ രാജ്യത്തും വ്യാപനം ഉണ്ടായാൽ പ്രതിദിന കേസുകൾ 13 ലക്ഷം വരെ ആകാമെന്ന് കേന്ദ്രസർക്കാരിന്‍റെ കോവിഡ് കർമസമിതി അധ്യക്ഷൻ ഡോ. വി.കെ. പോൾ മുന്നറിയിപ്പ് നൽകി.


Share it:

world

Post A Comment: