www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2007) Idukki (1924) Mostreaded (1617) Crime (1487) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കീഴ്‌ശ്വാസം വിറ്റ് യുവതി ആഴ്ച്ചയിൽ സമ്പാദിക്കുന്നത് 38 ലക്ഷം രൂപ വരെ

Share it:


കീഴ്‌ശ്വാസമെന്നു കേൾക്കുമ്പോൾ തന്നെ പലരും മൂക്ക് പൊത്തും. എന്നാൽ കീഴ് ശ്വാസത്തിനു ഒരു ബിസിനസ് സാദ്ധ്യതയുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപം പ്രയാസമാണ്. എന്നാൽ ഇത്തരത്തിൽ കീഴ്‌ശ്വാസം വിറ്റ് യുവതി നേടുന്നത് ലക്ഷങ്ങളാണ്. 

ടിവി റിയാലിറ്റി ഷോ താരം സ്റ്റെഫാനി മാറ്റോയാണ് ഈ യുവതി. തൻ്റെ കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റ് സ്റ്റെഫാനി ഓരോ ആഴ്ച്ചയും നേടുന്നത് 50,000 ഡോളറിൽ അധികമാണ്. അതായത് ഏകദേശം 38 ലക്ഷം രൂപ വരെ. 90 ഡി ഫിയാൻസ് എന്ന ഷോയിൽ പങ്കെടുത്തിട്ടുള്ള സ്റ്റെഫാനി മാറ്റൊ, തൻ്റെ കീഴ്ശ്വാസം ചെറിയ ജാറിലാക്കിയ ശേഷം ഒന്നോ രണ്ടോ റോസാപ്പൂവിന്‍റെ ദളങ്ങളും ചേർത്താണ് വിൽക്കുന്നത്. ഓരോ ഉപഭോക്താവിനും വ്യക്തിഗത കുറിപ്പും പാഴ്‌സലിൽ സ്റ്റെഫാനി ചേർക്കും.  

31 വയസുകാരിയായ സ്റ്റെഫാനി കുറച്ച് മാസങ്ങളായി ഈ ബിസിനസിൽ പ്രവർത്തിക്കുന്നുണ്ട്. ഞാൻ ധരിച്ച ബ്രാ, പാന്‍റീസ്, മുടി, ഞാൻ കുളിച്ച വെള്ളം മുതലായവ വാങ്ങാൻ ആഗ്രഹിക്കുന്ന പുരുഷന്മാരിൽ നിന്നും ചില സന്ദേശങ്ങൾ ലഭിച്ചു. ഇതിൽ നിന്നാണ് ഇങ്ങനെ ഒരു ബിസിനസ് സാധ്യത താൻ കണ്ടെത്തിയത്, സ്റ്റെഫാനി പറയുന്നു. 

ബീൻസ്, പ്രോട്ടീൻ മഫിൻ, തൈര്, പുഴുങ്ങിയ മുട്ട, ചിലപ്പോൾ പ്രോടീൻ ഷേക്ക് എന്നിവ കഴിച്ചാണ് താൻ ഏറ്റവും മികച്ച കീഴ്ശ്വാസം പുറപ്പെടുവിക്കുന്നത് എന്ന് സ്റ്റെഫാനി ഒരു ഇൻസ്റ്റാഗ്രാം വിഡിയോയിൽ പറയുന്നുണ്ട്. പൂവിന്‍റെ ഇതളുകൾ സുഗന്ധം ആഗിരണം ചെയ്യുകയും കീഴ്ശ്വാസം കൂടുതൽ നീണ്ടു നിൽക്കുകയും ചെയ്യുന്നു എന്ന് സ്റ്റെഫാനി പറയുന്നു. 

ഇതാദ്യമായല്ല ഒരാൾ തൻ്റെ കീഴ്ശ്വാസം വിറ്റ് പണം നേടുന്നത്. ഇന്‍റർനെറ്റിലെ കീഴ്ശ്വാസ രാജ്ഞി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലഷ് ബൊട്ടാണിസ്റ്റ് എന്ന് പേരുള്ള സ്ത്രീയും കീഴ്ശ്വാസം വിറ്റ് ലക്ഷണങ്ങൾ നേടുന്ന വ്യക്തിയാണ്. ഇത് വരെ ലഷ് ഈ രീതിയിൽ നേടിയ പണം എത്രയെന്നോ? 25,000 ഡോളറിൽ അധികം അതായത് ഏകദേശം 18.5 ലക്ഷം രൂപ.

   

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

Share it:

Viral

Post A Comment:

Portable Mini Air Cooler Fan with LED Light