www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

കാണാതായ 10-ാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ

Share it:



കോയമ്പത്തൂർ: കാണാതായ സ്‌കൂൾ വിദ്യാർഥിനിയുടെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ. ശരവണംപട്ടിക്കു സമീപം ശിവാനന്ദപുരം സ്വദേശിനിയായ കീർത്തിക എന്ന വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. 

പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ കഴിഞ്ഞ 11നാണ് കാണാതായത്. ബന്ധുക്കളും വീട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ബന്ധുക്കൾ അറിയിച്ചതനുസരിച്ച് ശരവണംപട്ടി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.  

ഇന്നലെയാണ് ശിവാന്ദപുരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ചാക്ക് കണ്ടെത്തിയത്. ചാക്കിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഭാഗികമായി അഴുകിയ നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. കൈകാലുകൾ ബന്ധിച്ചിരുന്നു. രക്ഷിതാക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

കീർത്തികയുടെ പിതാവ് എട്ട് മാസം മുമ്പ് ഇവരെ ഉപേക്ഷിച്ചു പോയതാണ്. തുടർന്ന് അമ്മ കലൈവാനിയോടൊപ്പമായിരുന്നു കീർത്തികയും മൂത്ത സഹോദരിയും കഴിഞ്ഞിരുന്നത്. അമ്മയും മൂത്ത സഹോദരിയും പകൽ ജോലിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്. കീർത്തിക വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് കാണാതാകുന്നത്. 

അന്വേഷണത്തിൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും സംഭവം നടന്ന ദിവസം അവസാനമായി പെൺകുട്ടിയെ കണ്ടത് ഒരു മൊബൈൽ കട ഉടമയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ വഴിക്കാണ് പൊലീസ് അന്വേഷണം നീങ്ങുന്നത്. പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാകു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

യുവതിയെ പെട്രൊൾ ഒഴിച്ച് തീ കൊളുത്തി യുവാവ്

കോഴിക്കോട്: യുവതിയെ പെട്രൊൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി യുവാവ്. കോഴിക്കോടാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇരുവരും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന. 

തിക്കൊടി പഞ്ചായത്ത് ഓഫീസിലെ താൽകാലിക ജീവനക്കാരി കൃഷ്‌ണ പ്രിയയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കൃഷ്‌ണപ്രിയയുടെ അയൽവാസിയായ നന്ദുവാണ് ആക്രമണത്തിനു ശേഷം സ്വയം തീ കൊളുത്തിയത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. 

മൂന്ന് ദിവസം മുമ്പ് മാത്രമാണ് കൃഷ്‌ണപ്രിയ തീക്കോടി പഞ്ചായത്ത് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്. 

ഇന്ന് രാവിലെ ഓഫീസിലെത്തിയ കൃഷ്‌ണ പ്രിയയെ ഉള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനു മുമ്പ് നന്ദു പെട്രൊൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിശമന സേനയും പൊലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഇരുവർക്കും 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. സംസാരിക്കുന്നുണ്ടെങ്കിലും ആരോഗ്യ സ്ഥിതി വീണ്ടെടുത്തിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 


Share it:

Crime

Post A Comment: