www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

യുവതിയെ തീ പെട്രൊൾ ഒഴിച്ച് കത്തിച്ച യുവാവ് സ്വയം തീ കൊളുത്തി

Share it:



കോഴിക്കോട്: യുവതിയെ പെട്രൊൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി യുവാവ്. കോഴിക്കോടാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇരുവരും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന.  

തിക്കൊടി പഞ്ചായത്ത് ഓഫീസിലെ താൽകാലിക ജീവനക്കാരി കൃഷ്‌ണ പ്രിയയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കൃഷ്‌ണപ്രിയയുടെ അയൽവാസിയായ നന്ദുവാണ് ആക്രമണത്തിനു ശേഷം സ്വയം തീ കൊളുത്തിയത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. 

മൂന്ന് ദിവസം മുമ്പ് മാത്രമാണ് കൃഷ്‌ണപ്രിയ തീക്കോടി പഞ്ചായത്ത് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്. ഇന്ന് രാവിലെ ഓഫീസിലെത്തിയ കൃഷ്‌ണ പ്രിയയെ ഉള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനു മുമ്പ് നന്ദു പെട്രൊൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 

കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിശമന സേനയും പൊലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഇരുവർക്കും 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. സംസാരിക്കുന്നുണ്ടെങ്കിലും ആരോഗ്യ സ്ഥിതി വീണ്ടെടുത്തിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

Share it:

Kerala

Mostreaded

Post A Comment: