www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1807) Idukki (1767) Mostreaded (1615) Crime (1377) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോഴിക്കോട് യുവതിയെ തീ കൊളുത്തി സ്വയം തീ കൊളുത്തിയ യുവാവും മരണത്തിനു കീഴടങ്ങി

Share it:


കോഴിക്കോട്: യുവതിയെ പെട്രൊൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം സ്വയം ജീവനൊടുക്കാൻ ശ്രമിച്ച യുവാവും മരിച്ചു.ഗുരുതരമായി പൊള്ളലേറ്റ തിക്കോടി പള്ളിത്താഴം സ്വദേശി നന്ദകുമാർ (30) ആണ് മരിച്ചത്. പ്രണയാനൈരാശ്യമാണ് അതിക്രമത്തിന് കാരണം. 

കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് പുലർച്ചെ രണ്ടു മണിക്കാണ് മരിച്ചത്. ഇയാൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി ഇന്നലെ വൈകിട്ട് മരിച്ചിരുന്നു. തിക്കോടി പശ്ചാത്തലത്തിലെ താൽകാലിക ജീവനക്കാരി കൃഷ്‌ണപ്രിയ (23) ആണ് മരിച്ചത്.  

ഇന്നലെ രാവിലെ 10 നു തിക്കോടി പഞ്ചായത്ത് ഓഫീസിനു മുന്നിൽ വച്ചായിരുന്നു സംഭവം. കൃഷ്‌ണപ്രിയയുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ നന്ദകുമാർ കയ്യിൽ കരുതിയ കുപ്പിയിൽ നിന്നും പെട്രോൾ കൃഷ്‌ണപ്രിയയുടെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. ശേഷം ബാക്കി പെട്രോൾ സ്വന്തം ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

മൂന്ന് ഡോസ് വാക്‌സിൻ എടുത്തയാൾക്ക് ഒമിക്രോൺ

മുംബൈ: മൂന്ന് ഡോസ് വാക്‌സിൻ എടുത്ത 29കാരന് ഒമിക്രോൺ സ്ഥിരീകരിച്ചു. യു.എസിൽ നിന്നും മുംബൈയിലെത്തിയ യുവാവിനാണ് രോഗം കണ്ടെത്തിയത്. ഇയാളിൽ ലക്ഷണങ്ങളൊന്നും തന്നെ പ്രകടമായിരുന്നില്ല. ഫൈസർ വാക്‌സിന്‍റെ മൂന്ന് ഡോസുകൾ ഇയാൾ എടുത്തിരുന്നുവെന്ന് ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വ്യക്തമാക്കിയിട്ടുണ്ട്. 

നവംബർ ഒൻപതിന് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. അതിനുശേഷം അദ്ദേഹത്തിന്‍റെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയക്കുകയായിരുന്നുവെന്നും ബിഎംസി വ്യക്തമാക്കി.

ഇയാളുമായി അടുത്ത് സമ്പർക്കമുണ്ടായിരുന്ന രണ്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ മുംബൈയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 15 ആയി ഉയർന്നു. ഇതിൽ 13 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

രോഗികളിൽ ആർക്കും ഗുരുതരമായ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബിഎംസി പറഞ്ഞു. മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 40 ആയി. ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം അതിവേഗത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രിട്ടനിലെയും ഫ്രാൻസിലെയും നിലയിൽ രാജ്യത്തും വ്യാപനം ഉണ്ടായാൽ പ്രതിദിന കേസുകൾ 13 ലക്ഷം വരെ ആകാമെന്ന് കേന്ദ്രസർക്കാരിന്‍റെ കോവിഡ് കർമസമിതി അധ്യക്ഷൻ ഡോ. വി.കെ. പോൾ മുന്നറിയിപ്പ് നൽകി.

Share it:

Kerala

Post A Comment: