തെന്നിന്ത്യൻ താരസുന്ദരിയായി മാറി കഴിഞ്ഞ കീർത്തി സുരേഷിന്റെ ചില ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ വർഷം നടത്തിയ സ്പെയിൻ യാത്രയിലെ ചില ചിത്രങ്ങളാണ് കീർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
സിംപിൾ ഡ്രസിൽ അതി സുന്ദരിയായിട്ടാണ് കീർത്തിയെ കാണാനാകുന്നത്. റിസോർട്ടിലെ ബീച്ചിൽ മൊബൈലിൽ നോക്കിയിരിക്കുന്നതും, ഷോപ്പിങ് നടത്തുന്നതും കടൽ തീരത്ത് നിൽക്കുന്നതുമൊക്കെ ചിത്രങ്ങളിലുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ വളരെ വേഗം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
സ്പെയിനിലെ ഇബിസ പ്രദേശത്തിന്റെ കിഴക്കൻ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സാന്താ യൂലാലിയാ പട്ടണത്തിലുള്ള മി ഇബിസ റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് കീർത്തി പങ്കുവച്ചിട്ടുള്ളത്.
യുനെസ്കോയുടെ ലോകപൈതൃക സ്ഥാനങ്ങളിൽ ഒന്നാണ് ഇബിസ. ഇബിസയെയും തെക്ക് ഭാഗത്തുള്ള ഫോർമെന്റോ ദ്വീപിനെയും ചേർത്ത് പൈൻ ദ്വീപുകൾ അല്ലെങ്കിൽ പിട്യൂസ് എന്നാണ് വിളിക്കുന്നത്. യഥാർഥത്തിൽ സ്പെയിനിലെ ഒരു ദ്വീപാണ് ഇത്. നൈറ്റ് ലൈഫിനും സമ്മർ ക്ലബുകൾക്കും ഇലക്ട്രോണിക്ക് ഡാൻസ് മ്യൂസിക്കിനും പ്രശസ്തമായ ഈ ദ്വീപ് ധാരാളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: