www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2007) Idukki (1924) Mostreaded (1617) Crime (1488) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സംസാരം സഹിക്കാൻ വയ്യ; കാമുകനു നാരങ്ങാ വെള്ളത്തിൽ വിഷം നൽകി കാമുകി

Share it:



ഫ്ലോറിഡ: അമിതമായാൽ സംസാരവും അപകടമാണ്. ഇത്തരത്തിൽ ഒരു വാർത്തയാണ് അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നും പുറത്തു വരുന്നത്. സംസാരം സഹിക്കാതെ വന്നപ്പോൾ കാമുകനു കാമുകി നാരങ്ങാ വെള്ളത്തിൽ വിഷം കലക്കി നൽകി. കാമുകി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

54 -കാരിയായ ആൽവിസ് പാരിഷ് ഡിസംബര്‍ ഏഴിന് കാമുകൻ വില്യം കാർട്ടറിന്‍റെ നാരങ്ങാവെള്ളത്തിൽ സെറോക്വൽ എന്ന സൈക്കോട്ടിക് മയക്കുമരുന്ന് കലർത്തുകയായിരുന്നു. തുടർന്ന് അവൾ തന്നെ പൊലീസിനെ വിളിച്ചതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

കാര്‍ട്ടറിന്‍റെ അവസ്ഥ മോശമായിരുന്നുവെങ്കിലും അയാൾ അപകടത്തെ അതിജീവിച്ചു. അയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തന്‍റെ നാരങ്ങാവെള്ളത്തില്‍ രുചി വ്യത്യാസം അനുഭവപ്പെട്ടിരുന്നതായി തോന്നിയിരുന്നു എന്നും തളര്‍ച്ച തോന്നുന്നു എന്ന് തുടരെത്തുടരെ പറഞ്ഞിരുന്നു എന്നും അയാള്‍ പറഞ്ഞു. 

കാർട്ടറുമായി സംസാരിച്ച ഒരു ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ അങ്ങേയറ്റം ക്ഷീണിതനാണ് എന്ന് വിശേഷിപ്പിച്ചു. ക്ഷീണിതനായിരുന്നു എന്നതിനാല്‍ അയാളെ കൂടുതല്‍ ചോദ്യം ചെയ്യാനും ആയില്ല. പൊലീസ് വീട് പരിശോധിച്ചപ്പോള്‍ മയക്കുമരുന്ന് കലര്‍ന്ന നാരങ്ങാവെള്ളം പിടിച്ചെടുത്തു. പാരിഷ് അറസ്റ്റ് ചെയ്യപ്പെടുകയും ഒരാളെ പരിക്കേല്‍പ്പിക്കണമെന്നോ കൊല്ലണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെ ഭക്ഷണസാധനങ്ങളില്‍ വിഷം നല്‍കിയെന്ന കുറ്റം ചുമത്തപ്പെടുകയും ചെയ്‍തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

മൂന്ന് ഡോസ് വാക്‌സിൻ എടുത്തയാൾക്ക് ഒമിക്രോൺ

മുംബൈ: മൂന്ന് ഡോസ് വാക്‌സിൻ എടുത്ത 29കാരന് ഒമിക്രോൺ സ്ഥിരീകരിച്ചു. യു.എസിൽ നിന്നും മുംബൈയിലെത്തിയ യുവാവിനാണ് രോഗം കണ്ടെത്തിയത്. ഇയാളിൽ ലക്ഷണങ്ങളൊന്നും തന്നെ പ്രകടമായിരുന്നില്ല. ഫൈസർ വാക്‌സിന്‍റെ മൂന്ന് ഡോസുകൾ ഇയാൾ എടുത്തിരുന്നുവെന്ന് ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വ്യക്തമാക്കിയിട്ടുണ്ട്. 

നവംബർ ഒൻപതിന് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. അതിനുശേഷം അദ്ദേഹത്തിന്‍റെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയക്കുകയായിരുന്നുവെന്നും ബിഎംസി വ്യക്തമാക്കി.

ഇയാളുമായി അടുത്ത് സമ്പർക്കമുണ്ടായിരുന്ന രണ്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ മുംബൈയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 15 ആയി ഉയർന്നു. ഇതിൽ 13 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

രോഗികളിൽ ആർക്കും ഗുരുതരമായ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബിഎംസി പറഞ്ഞു. മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 40 ആയി. ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം അതിവേഗത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രിട്ടനിലെയും ഫ്രാൻസിലെയും നിലയിൽ രാജ്യത്തും വ്യാപനം ഉണ്ടായാൽ പ്രതിദിന കേസുകൾ 13 ലക്ഷം വരെ ആകാമെന്ന് കേന്ദ്രസർക്കാരിന്‍റെ കോവിഡ് കർമസമിതി അധ്യക്ഷൻ ഡോ. വി.കെ. പോൾ മുന്നറിയിപ്പ് നൽകി.


Share it:

world

Post A Comment:

Portable Mini Air Cooler Fan with LED Light