www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1764) Idukki (1732) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ജനങ്ങളുടെ ജീവന് പുല്ലുവില; മുല്ലപ്പെരിയാറ്റിൽ ഷട്ടർ തുറന്ന് ഒഴുക്കിയത് 8000 ഘനയടിയോളം വെള്ളം

Share it:



ഇടുക്കി: തീരദേശത്തെ നൂറുകണക്കിനു കുടുംബങ്ങളുടെ ജീവന് പുല്ലുവില കൽപ്പിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ അർധരാത്രിയിൽ കൂട്ടത്തോടെ തുറന്നു. ബുധനാഴ്ച്ച രാത്രിയിലും വ്യാഴാഴ്ച്ച പുലർച്ചെയുമായി പത്തോളം ഷട്ടറുകളാണ് തുറന്നത്. ഇതോടെ വണ്ടിപ്പെരിയാർ ആറ്റോര മേഖലയിൽ വീടുകൾ വെള്ളത്തിലായി. നല്ല ഉറക്കത്തിൽ വീട്ടിൽ വെള്ളം കയറിയപ്പോൾ മാത്രമാണ് ആളുകൾ പലരും ഇക്കാര്യം അറിഞ്ഞത്.

പെരിയാർ തീരത്തെ നിരവധി കൃഷിയിടങ്ങളും നശിച്ചു. രാത്രി തുറന്ന എട്ട് ഷട്ടറുകൾക്ക് പുറമേ പുലർച്ചെ രണ്ട് ഷട്ടറുകൾ കൂടി തുറക്കുകയായിരുന്നു. 60 സെന്‍റീമീറ്റർ വീതം ഷട്ടർ ഉയർത്തിയെന്നാണ് തമിഴ്‌നാട് അറിയിച്ചിട്ടുള്ളത്. സെക്കന്‍റിൽ 8000 ഘനയടിയോളം വെള്ളമാണ് ഒഴുക്കിവിട്ടത് . എന്നാൽ കൂടുതൽ വെള്ളം പൊടുന്നനെ പെരിയാറ്റിലേക്ക് ഒഴുകിയിറങ്ങി.

മുന്നറിയിപ്പില്ലാതെ അർധരാത്രയിൽ ഷട്ടർ തുറന്നതിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് തീര പ്രദേശത്ത് ഉയരുന്നത്. വള്ളക്കടവ് പ്രദേശത്ത് നേരിയ സംഘർഷാവസ്ഥയും നിലനിൽക്കുന്നുണ്ട്. പുലർച്ചെ തുറന്ന ഷട്ടറുകൾ രാവിലെയോടെ അടക്കുകയും പകൽ വീണ്ടും ഇവയിൽ ചിലത് തുറക്കുകയും ചെയ്‌തിട്ടുണ്ട്. 

കടശ്ശിക്കാട് ആറ്റോരം മഞ്ചുമല ആറ്റോരം എന്നിവിടങ്ങളിൽ ആയി പത്തു വീടുകളിൽ വെള്ളം കയറി.പന്ത്രണ്ടു വീടുകളുടെ മുറ്റത്ത് വെള്ളം എത്തി.മുല്ലപ്പെരിയാർ മുന്നറിയിപ്പില്ലാതെ തുറന്നത് ധിക്കാരപരമായ നടപടിയെന്ന് പീരുമേട് എം എൽ എ വാഴൂർ സോമൻ പ്രതികരിച്ചു.വള്ളക്കടവിൽ സിപിഎം പ്രതിഷേധം സംഘടിപ്പിച്ചു. തമിഴ് നാട് മുന്നറിയിപ്പ് നൽകാതെ ഷട്ടർ തുറന്നതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധ പ്രകടനം. ദേശീയപാത ഉപരോധവും സംഘടിപ്പിച്ചു

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

രാധേശ്യാമിലെ പുതിയ  ഗാനം "മലരോട് സായമേ  റിലീസ് ചെയ്തു

മുംബൈ: ഡിസംബറിലെ മഞ്ഞുകാലത്ത് പ്രണയം വിതറി  പ്രഭാസ് ചിത്രം രാധേശ്യാമിലെ പുതിയ ഗാനം എത്തി. മലരോട് സായമേ " എന്ന ഗാനമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്‍റിക് വേഷത്തിലെത്തുന്ന ചിത്രത്തിലെ സൂപ്പർ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. 

ജോ പോളിന്‍റെ വരികള്‍ക്ക് പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് ഈണം നൽകിയത്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. യുവി ക്രിയേഷന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ്  ഗാനം റിലീസ് ചെയ്തത്. നേരത്തെ പുറത്തിറക്കിയ ലിറിക്‌സ് വിഡിയോയ്ക്ക് വന്‍ വരവേല്‍പ്പായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

പ്രഭാസിന്‍റെ ലോകമെമ്പാടുമുള്ള ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജനുവരി 14 ന് തിയറ്ററുകളിലെത്തും . കൈനോട്ടക്കാരനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയായി വേഷമിടുന്നത് പൂജ ഹെഗ്ഡെയാണ്.  യുവി ക്രിയേഷന്‍, ടി - സീരീസ്  ബാനറില്‍  ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന്  നിര്‍മ്മിക്കുന്ന ചിത്രത്തില്‍  സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം  എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. 

ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിങ്: കോട്ടഗിരി വെങ്കിടേശ്വര റാവു, ആക്ഷന്‍: നിക്ക് പവല്‍, ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി, നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.

Share it:

Idukki

Kerala

Post A Comment: