www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1890) Idukki (1819) Mostreaded (1617) Crime (1435) National (1222) Entertainment (845) world (439) Viral (438) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Lunch Bag for Office Women & Men

ഒമിക്രോൺ വായുവിലൂടെ അതിവേഗം പടരും; ഡെൽറ്റയുടെ അഞ്ചിരട്ടി വേഗമെന്നും വിദഗ്‌ദ സമിതി

Share it:



തിരുവനന്തപുരം: ലോകത്ത് ആശങ്ക വിതക്കുന്ന ഒമിക്രോൺ വൈറസ് വായുവിലൂടെ അതിവേഗം പടരുമെന്ന് മുന്നറിയിപ്പ്. കോവിഡ് വിദഗ്‌ദ സമിതിയാണ് ഇക്കാര്യം സർക്കാരിനെ അറിയിച്ചത്. അതിനാൽ കൂടുതൽ ജാഗ്രത വേണമെന്നും സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ജനിതക ശ്രേണീകരണത്തിന് അയയ്ക്കുന്ന സാംപിളുകളുടെ എണ്ണം വർധിപ്പിക്കണം. മൂന്നാം ഡോസ് വാക്‌സിനേഷൻ ആലോചന തുടങ്ങണമെന്നും സമിതി നിർദ്ദേശിച്ചു. ഒമിക്രോൺ അതിവേഗം പടരുന്നതായാണ് ലോകാരോഗ്യ സംഘടനയും ആദ്യം ഈ വകഭേദം തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കയിലെ വിദഗ്‌ദരും മുന്നറിയിപ്പ് നൽകുന്നത്.

മാസ്ക്ക് ഉപയോഗം കർശനമാക്കണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. ഓഫീസുകളിലും ചടങ്ങുകളിലും തുറന്ന സ്ഥലത്തെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണം. ഡെൽറ്റ ബാധിച്ചതിന്‍റെ അഞ്ചിരട്ടി വേഗത്തിലാണ് ഒമിക്രോൺ ബാധിക്കുന്നതെന്ന് ആരോഗ്യ വിദഗ്‌ദർ പറയുന്നു. ഡെൽറ്റയുടെ ആർ ഫാക്ടർ അഞ്ചിരട്ടി വർധിച്ച അവസ്ഥയിലാണ് ഒമൈക്രോൺ.

ഒമൈക്രോൺ ബാധയുള്ള ഒരാൾക്ക് ശരാശരി ഇരുപതോ മുപ്പതോ ആളുകളിലേക്ക് രോഗം പടർത്താൻ കഴിയും. ജനിതക ശ്രേണീകരണത്തിനായി എല്ലാ ജില്ലകളിൽ നിന്നും സാംപിളുകൾ ശേഖരിക്കുന്നുണ്ട്. സാംപിളുകളുടെ എണ്ണം വർധിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

രാധേശ്യാമിലെ പുതിയ  ഗാനം "മലരോട് സായമേ  റിലീസ് ചെയ്‌തു

മുംബൈ: ഡിസംബറിലെ മഞ്ഞുകാലത്ത് പ്രണയം വിതറി  പ്രഭാസ് ചിത്രം രാധേശ്യാമിലെ പുതിയ ഗാനം എത്തി. മലരോട് സായമേ " എന്ന ഗാനമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്‍റിക് വേഷത്തിലെത്തുന്ന ചിത്രത്തിലെ സൂപ്പർ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. 

ജോ പോളിന്‍റെ വരികള്‍ക്ക് പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് ഈണം നൽകിയത്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. യുവി ക്രിയേഷന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ്  ഗാനം റിലീസ് ചെയ്തത്. നേരത്തെ പുറത്തിറക്കിയ ലിറിക്‌സ് വിഡിയോയ്ക്ക് വന്‍ വരവേല്‍പ്പായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

പ്രഭാസിന്‍റെ ലോകമെമ്പാടുമുള്ള ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജനുവരി 14 ന് തിയറ്ററുകളിലെത്തും . കൈനോട്ടക്കാരനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയായി വേഷമിടുന്നത് പൂജ ഹെഗ്ഡെയാണ്.  യുവി ക്രിയേഷന്‍, ടി - സീരീസ്  ബാനറില്‍  ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന്  നിര്‍മ്മിക്കുന്ന ചിത്രത്തില്‍  സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം  എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. 

ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിങ്: കോട്ടഗിരി വെങ്കിടേശ്വര റാവു, ആക്ഷന്‍: നിക്ക് പവല്‍, ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി, നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.

Share it:

Kerala

Post A Comment: