www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (2016) Idukki (1931) Mostreaded (1617) Crime (1493) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അഞ്ച് മണിക്കൂർ ശാരീരിക ബന്ധം; കാമുകൻ ആശുപത്രിയിൽ

Share it:



തുടർച്ചയായി അഞ്ച് മണിക്കൂറോളം താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ട കാമുകൻ ഒടുവിൽ ആശുപത്രിയിലായെന്ന് വെളിപ്പെടുത്തി മോഡൽ. യുഎസിലെ ലാസ് വെഗാസില്‍ നിന്നുള്ള 27 കാരിയായ അമാന്‍ഡ നിക്കോള്‍ എന്ന മോഡലാണ് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയത്. 

ഓൺലൈൻ ഹോട്ട് കണ്ടന്‍റ് സൈറ്റായ ഒൺലി ഫാൻസിലൂടെയാണ് ഇവർ തനിക്കുണ്ടായ അനുഭവം മറ്റുള്ളവരുമായി പങ്കുവച്ചത്. ഡേറ്റിങ്ങിന്‍റെ ഭാഗമായി കണ്ടപ്പോഴാണ് കാമുകൻ താനുമായി ഇത്രയധികം സമയം ഇണചേർന്നതെന്നും മോഡൽ വെളിപ്പെടുത്തുന്നു.  

ഡേറ്റിങ്ങിന്‍റെ അവസാന സമയത്തായിരുന്നു തമ്മിൽ കാണുവാൻ ഇരുവരും തീരുമാനിച്ചത്. യുവാവിനെ കാത്ത് നിന്ന മോഡൽ വാതിൽക്കൽ കാത്തു നിൽക്കുകയും സെക്‌സിയായി വസ്ത്രം ധരിക്കുകയും ചെയ്‌തിരുന്നു. തന്നെ കണ്ടതും അതിശയിപ്പിക്കുന്ന പ്രതികരണമാണ് കാമുകനില്‍ നിന്ന് ലഭിച്ചത്. പക്ഷെ പിന്നീടാണ് അപ്രതീക്ഷിതമായി കാര്യങ്ങള്‍ സംഭവിക്കുന്നത്. യുവതി പറയുന്നു.

മാദകത്വം തുളുമ്പുന്ന ലുക്കില്‍ കാമുകനെ സ്വീകരിച്ച ശേഷം തുടര്‍ച്ചയായ അഞ്ച് മണിക്കൂര്‍ ഇവര്‍ സെക്സില്‍ ഏര്‍പ്പെട്ടു. ഒരു ഇടവേള പോലും എടുത്തില്ല എന്ന് യുവതി പറയുന്നു. എന്തെങ്കിലും പ്രത്യേക തയാറെടുപ്പ് നടത്തിയിരുന്നോ എന്ന് യുവതി കാമുകനോടു ചോദിച്ചിരുന്നു. വയാഗ്ര കഴിച്ചു എന്നായിരുന്നു മറുപടി. ക്ഷീണിതനാണെന്നും ഉറക്കം വരുന്നു എന്നും പറഞ്ഞ കാമുകനും താനും ഉറങ്ങാന്‍ കിടന്ന ശേഷമായിരുന്നു പ്രശ്നങ്ങള്‍ ആരംഭിച്ചത്. 

ഏകദേശം രണ്ടുമണിക്കൂര്‍ കഴിഞ്ഞ്, വെളുപ്പിന് മൂന്ന് മണിയോട് കൂടി കാമുകന്‍ ഞെട്ടിയുണര്‍ന്നു. വേദന അനുഭവപ്പെടുന്നു എന്ന് പരാതിപ്പെട്ടു, ഉടന്‍ തന്നെ ആശുപത്രിയില്‍ പോകണമെന്നും പറഞ്ഞു. ശേഷം ഇരുവരും എമര്‍ജന്‍സി കെയര്‍ നല്‍കുന്ന ആശുപത്രിയില്‍ ഉടനെ എത്തിച്ചേര്‍ന്നു

അപ്പോഴേക്കും കാമുകന്‍റെ ജനനേന്ദ്രിയം നീല നിറത്തോടെ പൊട്ടിത്തെറിച്ചു പോകുമോ എന്ന അവസ്ഥയിലായിരുന്നുവെന്ന് മോഡൽ പറയുന്നു. ഡോക്ടര്‍മാര്‍ മോര്‍ഫിന്‍ കൊടുത്തു. എന്നിട്ടും മാറ്റാം വരാത്തതിനാല്‍ ജനനേന്ദ്രിയത്തില്‍ ഒരു ഇന്‍ജക്ഷന്‍ വേണ്ടിവന്നു. 

സൂചി കൊണ്ട് കുറച്ച് ചോര എടുത്തുകളഞ്ഞു എന്നും അമാൻഡ പറയുന്നു. വയാഗ്ര ആയിരുന്നില്ല, ഉത്തേജനം ലഭിക്കാനുള്ള മറ്റൊരു മരുന്നായിരുന്നു താന്‍ എടുത്തത് എന്ന് കാമുകന്‍ പിന്നീട് വെളിപ്പെടുത്തിയത്രെ. ഇരുവരും പിന്നെയും മൂന്ന് വര്‍ഷം ഡേറ്റിങ് തുടര്‍ന്നു എന്നും യുവതി പറഞ്ഞു

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം. ദിവസങ്ങൾ നീണ്ട വിചാരണക്കൊടുവിലാണ് ഹൈക്കോടതി മുൻ കൂർ ജാമ്യം അനുവദിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജാമ്യ ഉപാധി ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം വിധിക്കെതിരെ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന്‍റെ തീരുമാനം. കർശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തിൽ ദിലീപ് ചോദ്യം ചെയ്യല്ലുമായി സഹകരിക്കുന്നില്ല എങ്കിൽ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതിയുടെ വിധിയിൽ പറയുന്നു. അന്വേഷണസംഘവുമായി ദിലീപും കൂടെയുള്ളവരും പരമാവധി സഹകരിക്കുന്നുണ്ടെന്ന അഭിഭാഷകൻ രാമൻ പിള്ളയുടെ വാദം കോടതി മുഖവിലയ്ക്ക് എടുത്തതോടെയാണ് ദിലീപിന് ജാമ്യത്തിന് വഴിയൊരുങ്ങിയത്. 

ദിവസങ്ങളോളം ദിലീപും ഒപ്പമുള്ളവരും ചോദ്യം ചെയ്യല്ലിന് ഹാജരായതും ഇവരുടെ കൈവശമുള്ള ഫോണുകൾ കോടതിയിൽ ഹാജരാക്കിയതും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സ്ഥാപിക്കാൻ രാമൻപിള്ള ആധാരമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം രാവിലെ മുതല്‍ വീടിന് സമീപത്തുണ്ടായിരുന്നു. ദിലീപിന്‍റെ പദ്മസരോവരം വീടിന് സമീപത്തായി നിരവധി പൊലീസ് ഉദ്യോ​ഗസ്ഥരാണ് ഉണ്ടായിരുന്നത്. 

ജാമ്യഹര്‍ജി തള്ളിയാല്‍ വീട്ടില്‍ ദിലീപുണ്ടോയെന്ന് അന്വേഷിച്ച് കയറാനായിരുന്നു പൊലീസ് നീക്കം. ദിലീപിന്‍റെ വീടായ പദ്മസരോവരത്തില്‍ നിന്ന് രാവിലെ ജോലിക്കാര്‍ പോയിരുന്നു. വീട്ടില്‍ ആരുമില്ലെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ വീടിന്  മുന്നിലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കാത്തിരുന്നിരുന്നു. എന്നാൽ കോടതി വിധി വന്നതോടെ രണ്ടിടത്ത് നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിൻവലിഞ്ഞു.


Share it:

world

Post A Comment:

Portable Mini Air Cooler Fan with LED Light