www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1908) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഓട്ടോറിക്ഷാ ഡ്രൈവറെ ഇടുക്കി ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Share it:



ഇടുക്കി: കാലിൽ വല കുടുങ്ങിയ നിലയിൽ ഇടുക്കി ജലാശയത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചോടെ സ്വരാജ് ചന്ദ്രൻസിറ്റിക്ക് സമീപത്താണ് പ്രദേശവാസികൾ മൃതദേഹം കണ്ടത്. 

തുടർന്ന് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തതോടെയാണ് മരിച്ചത് വെള്ളയാംകുടി മൂങ്ങാമാക്കല്‍ ബിനോയ് തോമസാ (45)ണെന്ന് കണ്ടെത്തിയത്. ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറാണ്.  

പുറത്തെടുക്കുമ്പോൾ മൃതദേഹത്തിന്‍റെ കാലുകളിൽ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വല കുരുങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. സമീപത്തായി ഇയാളുടെ ഓട്ടോറിക്ഷ നിർത്തിയിട്ടിരിക്കുന്നതും കണ്ടെത്തി. ഓട്ടോറിക്ഷക്കുള്ളിൽ വസ്ത്രങ്ങൾ അഴിച്ചു വച്ചിട്ടുണ്ടായിരുന്നു.

കുളിക്കാനിറങ്ങിയപ്പോൾ വല കുടുങ്ങി ജലാശയത്തിൽ വീണതാണോയെന്നാണ് സംശയിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി. ഭാര്യ:  ബിന്‍സി. മക്കള്‍: ആല്‍ബിന്‍, അലന്‍. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം. ദിവസങ്ങൾ നീണ്ട വിചാരണക്കൊടുവിലാണ് ഹൈക്കോടതി മുൻ കൂർ ജാമ്യം അനുവദിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജാമ്യ ഉപാധി ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം വിധിക്കെതിരെ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന്‍റെ തീരുമാനം. കർശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തിൽ ദിലീപ് ചോദ്യം ചെയ്യല്ലുമായി സഹകരിക്കുന്നില്ല എങ്കിൽ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതിയുടെ വിധിയിൽ പറയുന്നു. അന്വേഷണസംഘവുമായി ദിലീപും കൂടെയുള്ളവരും പരമാവധി സഹകരിക്കുന്നുണ്ടെന്ന അഭിഭാഷകൻ രാമൻ പിള്ളയുടെ വാദം കോടതി മുഖവിലയ്ക്ക് എടുത്തതോടെയാണ് ദിലീപിന് ജാമ്യത്തിന് വഴിയൊരുങ്ങിയത്. 

ദിവസങ്ങളോളം ദിലീപും ഒപ്പമുള്ളവരും ചോദ്യം ചെയ്യല്ലിന് ഹാജരായതും ഇവരുടെ കൈവശമുള്ള ഫോണുകൾ കോടതിയിൽ ഹാജരാക്കിയതും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സ്ഥാപിക്കാൻ രാമൻപിള്ള ആധാരമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം രാവിലെ മുതല്‍ വീടിന് സമീപത്തുണ്ടായിരുന്നു. ദിലീപിന്‍റെ പദ്മസരോവരം വീടിന് സമീപത്തായി നിരവധി പൊലീസ് ഉദ്യോ​ഗസ്ഥരാണ് ഉണ്ടായിരുന്നത്. 

ജാമ്യഹര്‍ജി തള്ളിയാല്‍ വീട്ടില്‍ ദിലീപുണ്ടോയെന്ന് അന്വേഷിച്ച് കയറാനായിരുന്നു പൊലീസ് നീക്കം. ദിലീപിന്‍റെ വീടായ പദ്മസരോവരത്തില്‍ നിന്ന് രാവിലെ ജോലിക്കാര്‍ പോയിരുന്നു. വീട്ടില്‍ ആരുമില്ലെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ വീടിന്  മുന്നിലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കാത്തിരുന്നിരുന്നു. എന്നാൽ കോടതി വിധി വന്നതോടെ രണ്ടിടത്ത് നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിൻവലിഞ്ഞു.


Share it:

Idukki

Mostreaded

Post A Comment:

Portable Mini Air Cooler Fan with LED Light