www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1836) Mostreaded (1617) Crime (1451) National (1229) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

പൂച്ചയുടെ തല കൂടിന്‍റെ അഴിയിൽ കുടുങ്ങി

Share it:



ഇടുക്കി: പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്ത് കൂടിന്‍റെ കമ്പിയിൽ കുടുങ്ങിയ പൂച്ചയെ രക്ഷപെടുത്തി. തൊടുപുഴ മണക്കാടാണ് സംഭവം നടന്നത്. വിനീതാ ഭവനിൽ റിട്ട. പഞ്ചായത്ത് സെക്രട്ടറി ഗീതാ വിനയന്‍റെ വീട്ടിലെ പൂച്ചയുടെ തലയാണ് അഴിക്കുള്ളിൽ കുടുങ്ങിയത്.  

പൂച്ചയെ രക്ഷിക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഫയര്‍ഫോഴ്‌സിനെ വിളിക്കുകയായിരുന്നു. തൊടുപുഴയില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തി അഴികള്‍ മുറിച്ചുമാറ്റിയതോടെ പൂച്ച തലയൂരി രക്ഷപ്പെട്ടു. 

ഇവരുടെ വീട്ടില്‍ പരുക്കേറ്റ് വന്ന പൂച്ചയെ ഗീത സംരക്ഷിക്കുകയായിരുന്നു. മൃഗസ്‌നേഹിയായ ഗീതയുടെ വീട്ടില്‍ 10 പൂച്ചകളും നാലു പട്ടികളുമുണ്ട്. എല്ലാവരും ഉപേക്ഷിക്കുന്ന പൂച്ചകളെയാണ് ഇവര്‍ സംരക്ഷിക്കുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

കട്ടപ്പന പീഡനം; യുവതിയെ വിളിച്ചുകൊണ്ട് പോയത് കട്ടപ്പന ടൗണിൽ നിന്നും

ഇടുക്കി: മാനസിക വെല്ലുവിളി നേരിടുന്ന 30 കാരിയെ പീഡിപ്പിക്കാനായി പ്രതികളിൽ ഒരാൾ വിളിച്ചുകൊണ്ടുപോയത് കട്ടപ്പന ടൗണിൽ നിന്നും. കട്ടപ്പന സ്വദേശിനിയായ 30കാരിയാണ് നിരവധി പേരുടെ പീഡനത്തിനിരയായത്. സംഭവത്തിൽ അയ്യപ്പൻകോവിൽ മാട്ടുക്കട്ട അമ്പലത്തിങ്കൽ എബിൻ (23), ആൽബിൽ (21). മാട്ടുക്കട്ട കുന്നപ്പള്ളി മറ്റം റെനിമോൻ (22), ചെങ്കര തുരുത്തിൽ റോഷൻ (26) എന്നിവരെ കഴിഞ്ഞ ദിവസം കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. 

30 വയസുള്ള യുവതി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് മനസിലാക്കിയ യുവാക്കൾ ഫോണിലൂടെ ബന്ധം സ്ഥാപിച്ച് പീഡിപ്പിക്കുകയായിരുന്നു. കുടുംബപ്രശ്നത്തെ തുടർന്ന് വിവരം പുറത്തറിഞ്ഞ യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടുകയത്. 

കഴിഞ്ഞ നാലു മാസത്തിനിടയിൽ പല തവണ പ്രതികൾ  പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. റെനി മോനാണ് പെൺകുട്ടിയുമായി ആദ്യം അടുപ്പം സ്ഥാപിക്കുകയും വീട്ടിലെത്തി പീഡിപ്പിക്കുകയും ചെയ്ത ശേഷം സുഹൃത്തുക്കളായ ആൽബിനും, എബിനും യുവതിയുടെ നമ്പർ കൈമാറുകയായിരുന്നു. പിന്നാലെ ഇവരും വീട്ടിലെത്തി പീഡനത്തിനിരയാക്കി. ഫോൺ വഴി പെൺകുട്ടിയുമായി പരിചയത്തിലായിരുന്ന ചെങ്കര സ്വദേശി റോഷൻ യുവതിയെ കട്ടപ്പന ടൗണിൽ നിന്നാണ് വാഹനത്തിൽ കയറ്റികൊണ്ടുപോയത്.

ജോലി ചെയ്‌തിരുന്നത് നെടുങ്കണ്ടത്തായതിനാൽ ഇയാൾക്ക് ഇവിടെ റൂം ഉണ്ടായിരുന്നു. ഫോണിലൂടെ സംസാരിച്ച് യുവതിയെ കട്ടപ്പന ടൗണിലേക്ക് വിളിച്ചു വരുത്തിയ ശേഷം ടൗണിൽ നിന്നും യുവതിയെ വാഹനത്തിൽ കയറ്റി റൂമിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. റെനിമോനെ പത്തനംത്തിട്ടയിൽ ജോലി ചെയ്തിരുന്ന ബാറിൽ നിന്നാണ് കട്ടപ്പന പൊലീസ് പിടികൂടിയത്. 

Share it:

Viral

Post A Comment: