www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലൈഫിൽ വീടില്ല; പട്ടിക്കൂട്ടിൽ കയറിയിരുന്ന് വീട്ടമ്മയുടെ പ്രതിഷേധം

Share it:



പത്തനംതിട്ട: ലൈഫ് പദ്ധതിയിൽ വീടിനു അപേക്ഷിച്ചിട്ടും കിട്ടാതിരുന്നതിനെ തുടർന്ന് വീട്ടമ്മയുടെ വേറിട്ട പ്രതിഷേധം. ഏനാതിമംഗലം പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് കുഞ്ഞുമോൾ എന്ന വീട്ടമ്മ പട്ടിക്കൂട്ടിനുള്ളിൽ കയറി പ്രതിഷേധിച്ചത്. 

2018 ല്‍ ലൈഫ് പദ്ധതിയില്‍ അപേക്ഷിച്ചിട്ടും ഇതുവരെ വീട് കിട്ടിയിട്ടില്ലെന്നാണ് വീട്ടമ്മയുടെ ആരോപണം. പരാതിക്ക് പരിഹാരമാകും വരെ സമരം ചെയ്യുമെന്നും കുഞ്ഞുമോള്‍ പറഞ്ഞു.

മകന്‍ മരിച്ചതിന് ശേഷം മൂന്നര ലക്ഷം രൂപ കടമുണ്ട്. ഹാര്‍ട്ടിന് ബ്ലോക്കാണ്. കരളിനും പ്രശ്നമുണ്ട്. ഒത്തിരി കടം കയറി. രണ്ട് പെണ്‍മക്കളുണ്ട്. അഞ്ച് മാസമായി വാടക കൊടുത്തിട്ട്. മരുന്ന് വാങ്ങാന്‍ പോലും പണമില്ലെന്നും വീട്ടമ്മ പറയുന്നു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ആറ് മണിക്കൂറിൽ 24 മുട്ടകളിട്ട് ചിന്നു കോഴി 

ആലപ്പുഴ: ആറ് മണിക്കൂറിനുള്ളിൽ 24 മുട്ടകൾ ഇട്ട കോഴി സോഷ്യൽ മീഡിയയിൽ വൈറൽ. പുന്നപ്ര തെക്ക് ചെറക്കാട്ടിൽ സി.എൻ. ബിജുകുമാറിന്‍റെ ചിന്നു കോഴിയാണ് അത്ഭുത താരമായി മാറിയിരിക്കുന്നത്. ബിവി 380 എന്ന സങ്കരയിനം കോഴിയാണ് ആറ് മണിക്കൂറിനിടെ 24 മുട്ടയിട്ടത്. ഇന്നലെ രാവിലെ 8.30നും ഉച്ചയ്ക്ക് 2.30നും ഇടയിലാണ് ഇത്രയും മുട്ടകളിട്ടത്. ബിജുകുമാറിന്‍റെ മക്കള്‍ 'ചിന്നു' എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കോഴിയാണ് ഇന്നലെ നാടിനും വീടിനും കൗതുകമായി മാറിയത്.

എട്ടു മാസം പ്രായമായ ചിന്നുവിനെ ഉള്‍പ്പെടെ 23 കോഴികളെ ബാങ്ക് വായ്പയെടുത്ത് ഏഴ് മാസം മുന്‍പാണ് ബിജുവും ഭാര്യ മിനിയും ചേര്‍ന്ന് വാങ്ങിയത്. ഇന്നലെ രാവിലെ ചിന്നു മുടന്തി നടക്കുന്നതു ശ്രദ്ധിച്ച ബിജു കുമാര്‍ കോഴിക്ക് എന്തോ പ്രശ്നമുണ്ടെന്ന് കരുതി തൈലം പുരട്ടിയ ശേഷം മറ്റു കോഴികളില്‍നിന്ന് മാറ്റി നിര്‍ത്തി.

അല്‍പനേരം കഴിഞ്ഞ് തുടര്‍ച്ചയായി മുട്ടയിടുകയായിരുന്നു. അസാധാരാണ മുട്ടയിടല്‍ അറിഞ്ഞ് എത്തിയ നാട്ടുകാരുടെ മുന്നിലും ചിന്നു മുട്ടയിടല്‍ തുടര്‍ന്നു. സംഭവം അപൂര്‍വമാണെന്നും ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ഇങ്ങനെ സംഭവിക്കുന്നതിന്‍റെ കാരണം വ്യക്തമാകൂ എന്നും മണ്ണുത്തി വെറ്ററിനറി സര്‍വകലാശാല പോള്‍ട്രി ആന്‍ഡ് ഡക് ഫാം അസി. പ്രൊഫ. ബിനോജ് ചാക്കോ പറഞ്ഞു.


Share it:

Kerala

Post A Comment: