www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

16 കാരിയെ പീഡിപ്പിച്ച് സ്വർണമാല കവർന്നു; 18 കാരൻ അറസ്റ്റിൽ

Share it:



തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട 16 കാരിയെ പലയിടങ്ങളിലും എത്തിച്ച് പീഡിപ്പിക്കുകയും സ്വർണമാല കവരുകയും ചെയ്‌ത കേസിൽ 18 കാരൻ അറസ്റ്റിൽ. പാറശാല സ്വദേശി ജിത്തു എന്ന അജിത്താണ് (18) അറസ്റ്റിലായത്. 

തമലം സ്വദേശിനിയായ 16 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. സാമൂഹിക മാധ്യമം വഴിയാണ് ഇയാൾ പെൺകുട്ടിയുമായി അടുത്തത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ പെണ്‍കുട്ടിയെ കൊണ്ട് പോയ അജിത്ത് പല സ്ഥനത്ത് വച്ചും പീഡിപ്പിച്ചു.  

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തമ്പാനൂർ ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കരമന സി.ഐ സുജിത്ത്, എസ് ഐ സുധി, സി പി ഒമാരായ ഷിജി വിൻസന്‍റ്, അഭിലാഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതി റിമാൻഡിലാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

ഷാരോൺ വധം; ഗ്രീഷ്‌മ മൊഴി മാറ്റി

തിരുവനന്തപുരം: ആൺ സുഹൃത്തിനെ ജ്യൂസിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്‌മ മൊഴി മാറ്റി. ക്രൈംബ്രാഞ്ചിന്‍റെ സമ്മർദത്തെ തുടർന്നാണ് കുറ്റസമ്മതം നടത്തിയെന്ന് ഗ്രീഷ്‌മ കോടതിയിൽ പറഞ്ഞു. 

അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നും ഇത് വിശ്വസിച്ചാണ് കുറ്റമേറ്റതെന്നുമാണ് പുതിയ മൊഴി. നെയ്യാറ്റിന്‍കര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് മൊഴി നല്‍കിയത്. 

രഹസ്യമൊഴി പെന്‍ ക്യാമറയില്‍ കോടതി പകര്‍ത്തിയിട്ടുണ്ട്. പലതവണ ജ്യൂസില്‍ കീടനാശിനി കലര്‍ത്തി നല്‍കിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇതെല്ലാം നിഷേധിക്കുന്ന തരത്തിലാണ് പുതിയ മൊഴിയെന്നതും ശ്രദ്ധേയമാണ്. ചോദ്യം ചെയ്യലിന്‍റെ ആദ്യ ദിനം തന്നെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. 

വേറെ വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനായി കഷായത്തില്‍ വിഷം കലര്‍ത്തിയെന്നാണ് പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചത്. ഇപ്പോഴത്തെ മൊഴി ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്.

കഷായം കുടിച്ച് ഗുരുതരാവസ്ഥയിലായ ഷാരോണ്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. കോളജ് വിദ്യാര്‍ഥിയായ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.

Share it:

Crime

Post A Comment: