www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

തമിഴ്‌നാട് പൊലീസിനെ വട്ടം ചുറ്റിച്ച മാല മോഷണം; പ്രതി ഇടുക്കിയിൽ പിടിയിൽ

Share it:



ഇടുക്കി: തമിഴ്‌‌നാട് പൊലീസിനെ വട്ടം ചുറ്റിച്ച വന്‍ മാല മോഷണ സംഘത്തിലെ അംഗം ഇടുക്കി കട്ടപ്പനയില്‍ നിന്നും പിടിയില്‍. മധുര സ്വദേശി വിഘ്‌നേശാണ് (24) അറസ്റ്റിലായത്. തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷ്ടിച്ചു കടത്തുന്ന സംഘത്തില്‍പെട്ടയാളാണ് വിഘ്‌നേശെന്ന് പൊലീസ് പറഞ്ഞു.  

നേരത്തെ മാല മോഷണ സംഘത്തിലെ ചിലരെ തമിഴ്നാട്ടിലെ വത്തലഗുണ്ടില്‍ നിന്നും തമിഴ്നാട് പോലീസ് പിടികൂടിയിരുന്നു. ഇവരുടെ സംഘത്തില്‍പെട്ട രണ്ട് പേര്‍ കേരളത്തിലേക്ക് കടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് പൊലീസ് കട്ടപ്പന ഡിവൈ.എസ്.പിയുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ഒരാഴ്ച്ച മുമ്പ് മധുര സ്വദേശിയായ സതീഷിനെ വണ്ടന്‍മേട്ടില്‍ നിന്നും പൊലീസ് പിടികൂടി. 

ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിഘ്നേശിനെ കട്ടപ്പനയില്‍ നിന്നും പിടികൂടുന്നത്. മോഷ്ടിച്ച മാല വില്‍പ്പന നടത്താന്‍ സഹായിച്ച ആളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 

ഇയാള്‍ വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 16 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് റിമാന്‍ഡില്‍ കഴിഞ്ഞ ആളാണ്. ഈ സമയത്താണ് വിവിധ കേസുകളില്‍ ജയിലില്‍ കിടന്നിരുന്ന പ്രതികള്‍ പരിചയപ്പെടുന്നതും തമിഴ്നാട്ടില്‍ മാല മോഷണത്തിനു പദ്ധതിയിടുന്നതും. ജയിലില്‍ നിന്നും പുറത്തിറങ്ങിയ പ്രതികള്‍ക്ക് താമസ സൗകര്യം മറ്റും ഒരുക്കി നല്‍കിയതും വിക്കി എന്ന വിഗ്നേഷാണ്. 


Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light