www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140 അടിയിലേക്ക്

Share it:


ഇടുക്കി: തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതിനു പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140 അടിയിലേക്ക്. വ്യാഴാഴ്ച്ച അണക്കെട്ടിലെ ജലനിരപ്പ് 139 അടി പിന്നിട്ടു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ തോത് വർധിപ്പിച്ചില്ലെങ്കിൽ ഒരാഴ്ച്ചക്കുള്ളിൽ അണക്കെട്ടിലെ ജലനിരപ്പ് 142 അടി പിന്നിട്ടേക്കും. 

നിലവിൽ സെക്കണ്ടിൽ 511 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. 1123 ഘനയടി വെള്ളമാണ് സെക്കണ്ടിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട്ടിലെ അണക്കെട്ടുകൾ ജലസമൃദ്ധമായതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ പരമാവധി വെള്ളം സംഭരിക്കാനാണ് തമിഴ്‌നാട് ശ്രമിക്കുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

ആന പാപ്പാന്‍റെ കൈവിരൽ കടിച്ചു മുറിച്ചു

തിരുവനന്തപുരം: മരുന്നു കൊടുക്കുന്നതിനിടെ കുട്ടിയാന പാപ്പാന്‍റെ വിരൽ കടിച്ചു മുറിച്ചു. കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം. പുഷ്‌കരന്‍ എന്ന പാപ്പാന്‍റെ ഒരു വിരലാണ് അറ്റു പോയത്. പുഷ്കരന്‍റെ ഒരു വിരല്‍ അറ്റുപോകുകയും, മറ്റൊരു വിരലിനു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്‌തു. 

കോട്ടൂര്‍ വനത്തില്‍ നിന്ന് ആന പരിപാലന കേന്ദ്രത്തിലെത്തിച്ച ആരണ്യ എന്ന കുട്ടിയാനയാണ് കടിച്ചത്. രണ്ടു മാസം മുന്‍പ് തള്ളയാന ചരിഞ്ഞതിനെത്തുടര്‍ന്നാണ് കുട്ടിയാനയെ പരിപാലനകേന്ദ്രത്തില്‍ കൊണ്ടുവന്നത്. 

മരുന്ന് കൊടുക്കുന്നതിനിടെ, കൂടിനു സമീപത്തെ മണ്ണുമാന്തി യന്ത്രം സ്റ്റാര്‍ട്ട് ചെയ്തതോടെ കുട്ടിയാന കയ്യില്‍ കടിക്കുകയായിരുന്നു എന്ന് പുഷ്‌കരന്‍ പിള്ള പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു വിരല്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത വിധം ചതഞ്ഞു വേര്‍പെട്ട നിലയിലായിരുന്നു. 

Share it:

Idukki

Post A Comment: