www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇരുമ്പ് ഏണി വൈദ്യുത ലൈനിൽ തട്ടി; ഇടുക്കിയിൽ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു

Share it:



ഇടുക്കി: ഇരുമ്പ് ഏണി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. കുമളി മുരുക്കടിയിലാണ് സംഭവം നടന്നത്. അട്ടപ്പള്ളം ലക്ഷം വീട് കോളനിയിലെ ശിവദാസ്, സുബാഷ് എന്നിവരാണ് മരിച്ചത്. 

വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. ടാങ്ക് വൃത്തിയാക്കാൻ ഉപയോഗിച്ച ഏണി മാറ്റി വയ്ക്കുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടുകയായിരുന്നു. 

ഷോക്കേറ്റ് തെറിച്ചു വീണ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമളി പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ് നാലാം ക്ലാസുകാരിക്ക് പരുക്ക്

ഇടുക്കി: സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ് നാലാം ക്ലാസ് വിദ്യാർഥിനിക്ക് പരുക്ക്. അയ്യപ്പൻകോവിൽ തോണിത്തടി പമ്പ് ഹൗസിന് സമീപത്താണ് അപകടം സംഭവിച്ചത്. 

തോണിത്തടി പുത്തൻപുരക്കൽ ഷിന്‍റെ ജേക്കബ്ബ് - ഷെറിൻ ദമ്പതികളുടെ മകൾ അലോന ഷിന്‍റോക്കാണ് പരുക്കേറ്റത്. മേരികുളം സെന്‍റ് മേരീസ് എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. 

പത്ത് കുട്ടികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നതെന്നാണ് വിവരം. ചില കുട്ടികൾ ഇറങ്ങിയതോടെ വാഹനത്തിന്‍റെ പിന്നിൽ നിന്നും ബാഗ് എടുത്ത് സീറ്റിൽ വെച്ചതിന് ശേഷം ഓട്ടോയിൽ കയറുന്നതിനിടയിൽ ഓട്ടോ മുന്നോട്ടെടുക്കുകയായിരുന്നു. കുട്ടിയെയും കൊണ്ട് ഓട്ടോ 10 മീറ്ററോളം മുന്നോട്ട് നീങ്ങുകയും ചെയ്‌തു. 

വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് കുട്ടികൾ ബഹളം വെച്ചതിനെ തുടർന്നാണ് ഡ്രൈവർ വണ്ടി നിർത്തിയത്. അലോനയുടെ കാലിൽ മുറിവുണ്ടാവുകയും കാലിലെ തൊലി റോഡിൽ ഉരഞ്ഞ് പോവുകയും ചെയ്തു. സഹപാഠികളാണ് കുട്ടിയെ ഉയർത്തി ഒട്ടോറിക്ഷയിൽ കയറ്റിയത്. പരുക്കേറ്റ് വീട്ടിലെത്തിയ  കുട്ടിയെ രക്ഷിതാക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടി ഉപ്പുതറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഉപ്പുതറ പൊലീസ് കേസെടുത്തു.


Share it:

Idukki

Mostreaded

Post A Comment: