www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

നഗ്ന ചിത്രം കൈക്കലാക്കി പീഡനം; മോഡൽ ആർട്ടിസ്റ്റ് അറസ്റ്റിൽ

Share it:


ഇടുക്കി: സോഷ്യൽ മീഡിയ പരിചയം മുതലാക്കി യുവതിയിൽ നിന്നും നഗ്ന ചിത്രം കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ച മോഡൽ അറസ്റ്റിൽ. തൃപ്പൂണിത്തുറ ആനക്കണ്ടം കണിയാംപറമ്പിൽ ആന്‍റണി (35)യാണ് അറസ്റ്റിലായത്.  

കുമളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. മോഡലായ ആന്‍റണി സോഷ്യൽ മീഡിയയിലൂടെയാണ് യുവതിയുമായി അടുപ്പത്തിലായത്. തുടർന്ന് നഗ്ന ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം കുമളിയിലെയും തേക്കടിയിലെയും വിവിധ റിസോർട്ടുകളിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. 

യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് എറണാകുളത്തെ ഫ്ലാറ്റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മോഡൽ ആർട്ടിസ്റ്റായ പ്രതി ഇൻസ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടെയാണ് യുവതിയുമായി അടുപ്പത്തിലായതെന്ന് പൊലീസ് പറഞ്ഞു. 

നഗ്ന ചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. കുമളി സൾക്കിൾ ഇൻസ്പെക്ടർ ജോബിൻ ആന്‍റണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിടികൂടുന്ന സമയത്ത് മറ്റൊരു യുവതിയും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ് നാലാം ക്ലാസുകാരിക്ക് പരുക്ക്

ഇടുക്കി: സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ് നാലാം ക്ലാസ് വിദ്യാർഥിനിക്ക് പരുക്ക്. അയ്യപ്പൻകോവിൽ തോണിത്തടി പമ്പ് ഹൗസിന് സമീപത്താണ് അപകടം സംഭവിച്ചത്. 

തോണിത്തടി പുത്തൻപുരക്കൽ ഷിന്‍റെ ജേക്കബ്ബ് - ഷെറിൻ ദമ്പതികളുടെ മകൾ അലോന ഷിന്‍റോക്കാണ് പരുക്കേറ്റത്. മേരികുളം സെന്‍റ് മേരീസ് എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. 

പത്ത് കുട്ടികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നതെന്നാണ് വിവരം. ചില കുട്ടികൾ ഇറങ്ങിയതോടെ വാഹനത്തിന്‍റെ പിന്നിൽ നിന്നും ബാഗ് എടുത്ത് സീറ്റിൽ വെച്ചതിന് ശേഷം ഓട്ടോയിൽ കയറുന്നതിനിടയിൽ ഓട്ടോ മുന്നോട്ടെടുക്കുകയായിരുന്നു. കുട്ടിയെയും കൊണ്ട് ഓട്ടോ 10 മീറ്ററോളം മുന്നോട്ട് നീങ്ങുകയും ചെയ്തു. 

വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് കുട്ടികൾ ബഹളം വെച്ചതിനെ തുടർന്നാണ് ഡ്രൈവർ വണ്ടി നിർത്തിയത്. അലോനയുടെ കാലിൽ മുറിവുണ്ടാവുകയും കാലിലെ തൊലി റോഡിൽ ഉരഞ്ഞ് പോവുകയും ചെയ്തു. സഹപാഠികളാണ് കുട്ടിയെ ഉയർത്തി ഒട്ടോറിക്ഷയിൽ കയറ്റിയത്. പരുക്കേറ്റ് വീട്ടിലെത്തിയ  കുട്ടിയെ രക്ഷിതാക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടി ഉപ്പുതറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഉപ്പുതറ പൊലീസ് കേസെടുത്തു.


Share it:

Idukki

Post A Comment: