www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2014) Idukki (1931) Mostreaded (1617) Crime (1492) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മൃതദേഹത്തിനുള്ളിൽ ജീവനുള്ള പാമ്പ്; ഞെട്ടിപ്പോയ അനുഭവം വെളിപ്പെടുത്തി ഒട്ടോപ്‌സി ടെക്‌നീഷൻ

Share it:



ന്യൂയോര്‍ക്ക്: പോസ്റ്റ് മോർട്ടത്തിനിടെയുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഒട്ടോപ്‌സി ടെക്‌നീഷൻ. അമേരിക്കയിലെ മേരിലാൻഡിൽ നിന്നുള്ള ഒട്ടോപ്‌സി ടെക്‌നീഷൻ ജെസീക്ക ലോഗനാണ് തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞത്. 

പോസ്റ്റ് മോർട്ടം നടത്തുന്നതിനിടെ മൃതദേഹത്തിനുള്ളിൽ ജീവനുള്ള പാമ്പിനെ കണ്ടെത്തിയതായിരുന്നു ഇത്. അഭിമുഖത്തിലായിരുന്നു തനിക്കുണ്ടായ അനുഭവം ജെസീക്ക പറഞ്ഞത്.  

ഇഷ്ടപ്പെട്ടല്ല ഈ മേഖലയിലേക്ക് വന്നതെന്നും എന്നാൽ താൻ തന്‍റെ ജോലി ആസ്വദിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. അത്തരം അനുഭവങ്ങളെ കുറിച്ച് പങ്ക് വയ്ക്കുമ്പോഴാണ് ഒരു മൃതദേഹത്തില്‍ ജീവനുള്ള പാമ്പിനെ കണ്ടെത്തിയ കാര്യവും ജെസീക്ക വെളിപ്പെടുത്തിയത്. 

അത് കണ്ട് ഞാന്‍ പരിഭ്രാന്തയായി എന്ന് പറഞ്ഞാല്‍ അത് കുറഞ്ഞു പോകും. അക്ഷരാർഥത്തില്‍ ഞാന്‍ നിലവിളിച്ച് കൊണ്ട് ആ മുറിയിലാകെ ഓടിനടക്കുകയായിരുന്നു. ആ പാമ്പിനെ അവര്‍ സുരക്ഷിതമാക്കി വയ്ക്കുന്നത് വരെ ഞാനങ്ങോട്ട് പോയേ ഇല്ല' എന്നും ജെസീക്ക പറയുന്നു.

ജീവനില്ലാത്ത ശരീരത്തിലേക്ക് പാമ്പ് നുഴഞ്ഞു കയറിയതാവും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തനിക്ക് അത്തരം കാഴ്ചകള്‍ ഇഷ്ടമല്ല. എന്നാല്‍ പലപ്പോഴും പ്രാണികളെയും പുഴുക്കളെയും മറ്റും കാണേണ്ടി വരാറുണ്ട് എന്നും ജെസീക്ക പറയുന്നു. 

മരിച്ചയാളുടെ ശരീരം എങ്ങനെ ആണ് എന്ന് അനുസരിച്ചാണ് ഇതുണ്ടാവുക. മഞ്ഞുകാലമാണെങ്കില്‍ ശരീരം ഉറച്ചിരിക്കും. ആ സമയത്ത് ഇത്തരം ജീവികള്‍ കുറവായിരിക്കും. 

എന്നാല്‍, ശരീരം ചൂടുള്ളതും അഴുകിയതും ആണെങ്കില്‍ ഇത്തരം ജീവികളുണ്ടാവും എന്നും ജെസീക്ക പറയുന്നു. ഏതായാലും പാമ്പിനെ കണ്ടപ്പോള്‍ ഭയന്നു എങ്കിലും തനിക്കും മറ്റ് സ്റ്റാഫിനും ആ ഭയവും സങ്കോചവും മാറ്റിവെച്ച് തങ്ങളുടെ ജോലി തുടരേണ്ടി വന്നു എന്നും അവര്‍ പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

പ്രസവത്തിനു പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു 

ആലപ്പുഴ: പ്രസവത്തിനു തൊട്ടു പിന്നാലെ അമ്മയും കുഞ്ഞും മരിച്ചതോടെ ആലപ്പുഴ മെഡിക്കൽ കോളെജിൽ സംഘർഷം. കൈനകരി കായിത്തറ രാംജിത്തിന്‍റെ ഭാര്യ അപര്‍ണയും കുട്ടിയുമാണ് മരിച്ചത്. 

സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ ബന്ധുക്കള്‍ രംഗത്തെത്തി. അടിയന്തര ചികിത്സ നല്‍കാന്‍ സീനിയര്‍ ഡോക്ടര്‍മാരടക്കം ഇല്ലായിരുന്നുവെന്നും ഈ പിഴവാണ് അമ്മയുടേയും കുഞ്ഞിന്‍റെയും മരണത്തിന് കാരണമായതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 

ഇന്നലെ രാത്രിയാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചത്. പുറത്തെടുക്കുമ്പോള്‍ തന്നെ കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞപ്പോള്‍ തന്നെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ചോടെ അമ്മയും മരിച്ചത് 

രക്തസമ്മര്‍ദം താഴ്ന്നാണ് അമ്മ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. ഇതോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വച്ചു. ചികിത്സയിലെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാരോപിച്ചാണ് ബഹളം. 

Share it:

Viral

Post A Comment:

Portable Mini Air Cooler Fan with LED Light