www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും വിദ്യാർഥിനി തെറിച്ചു വീണു

Share it:



തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്നും വിദ്യാർഥിനി തെറിച്ചു വീണു. നെയ്യാറ്റിൻകര അരങ്ക മുകൾ സ്വദേശി മന്യയ്ക്കാണ് ഗുരുതര പരുക്കേറ്റത്. 

നെയ്യാറ്റിൻകര ടിബി ജംക്ഷനു സമീപത്താണ് അപകടം നടന്നത്. വിദ്യാർഥിനി തെറിച്ചു വീണിട്ടും ബസ് നിർത്താതെ പോയി. വിദ്യാർഥിനി അപകട നില തരണം ചെയ്‌തിട്ടുണ്ട്.

ഇതിനിടെ താമരശേരി ചുരത്തിൽ ട്രാവലറിനു തീപ്പിടിച്ച് അപകടമുണ്ടായി. ആറാം വളവിൽ വെച്ചാണ് ട്രാവലറിനു തീപ്പിടിച്ചത്. ആർക്കും പരുക്കേറ്റിട്ടില്ല. വയനാട് ലക്കിടിയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരുക്കേറ്റു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

കാര്യണ്യ പ്ലസ് ഒന്നാം സമ്മാനം തയ്യൽ തൊഴിലാളിക്ക് 

കോട്ടയം: റിസൽറ്റ് നോക്കി സമ്മാനമില്ലെന്ന് കരുതി പോക്കറ്റിലിട്ട ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം. പെരുവ പതിച്ചേരില്‍ കനില്‍ കുമാറിനാണ് ഇന്നലെ നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്. തയ്യൽ തൊഴിലാളിയാണ് കനിൽ കുമാർ. ഇന്നലെ ഉച്ചയോടെ വെള്ളൂര്‍ സ്വദേശിയായ ലോട്ടറി ഏജന്‍റ് കടയിൽ എത്തിയപ്പോഴാണ് ലോട്ടറി എടുത്തത്. വൈകിട്ട് ഫലം നോക്കിയപ്പോള്‍ സമ്മാനമൊന്നും ഇല്ലെന്നു കരുതിയ ഇയാള്‍ ലോട്ടറി പോക്കറ്റില്‍ തന്നെ വച്ചു. 

പിന്നീട് കടയ്ക്കുള്ള വായ്പ ആവശ്യത്തിനായി ബാങ്കിലെത്തിയപ്പോള്‍ ഒരു സുഹൃത്താണ് കനില്‍ എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നതെന്ന് ഫോണ്‍ വിളിച്ചറിയിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് മുളക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പിച്ചു. 

പ്രസന്നയാണ് കനിലിന്‍റെ ഭാര്യ. പ്രസന്നയും ഭര്‍ത്താവിനൊപ്പം തയ്യല്‍ ജോലി ചെയ്യുകയാണ്. പോളിടെക്‌നിക് വിദ്യാര്‍ഥിയായ വിഷ്ണുവാണ് മകന്‍. കഴിഞ്ഞ ഏഴ് വര്‍ഷമായി മൂര്‍ക്കാട്ടുപടിയില്‍ വാടകയ്ക്ക് താമിസിക്കുന്ന ഈ കുടുംബത്തിന് ഇനി സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും.


Share it:

Kerala

Post A Comment: