ആസാം: പാർട്ടിക്കിടെ പതിമൂന്നുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്. ആസാമിലാണ് സംഭവം നടന്നത്. സഹപ്രവർത്തകന്‍റെ മകൾക്കാണ് ദുരനുഭവം ഉണ്ടായത്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് കേസെടുത്തിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡിസംബര്‍ 31 ന് നടന്ന പാര്‍ട്ടിക്കിടയിൽ കുട്ടിയെ തന്ത്ര പൂർവം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ ജനുവരി മൂന്നിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐപിഎസ് ഉദ്യോഗസ്ഥനെ പോക്സോ ചുമത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഉദ്യോഗസ്ഥനെതിരെ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നാണ് ആസാം ഡിജിപി ബി. ജെ മല്‍ഹോത്ര വ്യക്തമാക്കി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: